അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 2023



ഇന്ത്യയിലെ ഒരു തരം ഗ്രാമീണ ശിശു സംരക്ഷണ കേന്ദ്രമാണ് അംഗൻവാടി. കുട്ടികളുടെ പട്ടിണിയും പോഷകാഹാരക്കുറവും ചെറുക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ് പ്രോഗ്രാമിന്റെ ഭാഗമായി 1975-ൽ ഇന്ത്യൻ ഗവൺമെന്റ് അവ ആരംഭിച്ചു. ഹിന്ദിയിൽ അംഗൻവാടി എന്നാൽ ഇംഗ്ലീഷിൽ "മുറ്റത്തെ അഭയം" എന്നാണ്.


വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം.


എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം.


മേയ് 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.


ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം.


ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തൃശൂർ തളിക്കുളം ഐ സി ഡി എസ് പ്രോജക്ട് കാര്യാലയത്തിൽ മെയ് 15ന് വൈകീട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷിക്കുന്നവർ പത്താം തരം പാസാകാത്ത, മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.