കേരള വാട്ടർ അതോറിറ്റി ഇന്റർവ്യൂ നടത്തുന്നു 2023



ഇന്ത്യയിലെ കേരളത്തിലെ ജലവിതരണത്തിന്റെയും മലിനജല ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും വികസനത്തിനും നിയന്ത്രണത്തിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ അതോറിറ്റിയാണ് കേരള വാട്ടർ അതോറിറ്റി. ഇത് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ്, അതിനാൽ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് കുത്തകയാണ്. 1984 ഏപ്രിൽ 1 നാണ് അതോറിറ്റി സ്ഥാപിതമായത്.


കേരള ജല അതോറിറ്റി വയനാട് ജലഗുണനിലവാര നിയന്ത്രണ വിഭാഗം ജൽജീവൻ മിഷൻ പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു.


740 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു


വർഷത്തേക്കാണ് നിയമനം.


താത്പര്യമുള്ളവർ മേയ് 18 ന് കൽപ്പറ്റ വാട്ടർ അതോറിറ്റി സബ് ഡിസ്ട്രിക്ട് ലാബ് ഓഫീസിൽ രാവിലെ 11 മുതൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.

8289940566