കേരള മത്സ്യഫെഡിൽ ഇന്റർവ്യൂ നടത്തുന്നു 2023
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡായ മത്സ്യഫെഡ് 1984 മാർച്ച് 19 ന് തീരദേശ മത്സ്യബന്ധന മേഖലയിലെ പ്രാഥമിക തല ക്ഷേമസമിതികളുടെ അപെക്‌സ് ഫെഡറേഷനായി രജിസ്റ്റർ ചെയ്തു. മത്സ്യത്തിന്റെയും മത്സ്യ ഉൽപന്നങ്ങളുടെയും ഉത്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
മത്സ്യഫെഡ് ഇന്റർവ്യൂ 2023: ഏറ്റവും പുതിയ കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അത്ഭുതകരമായ അവസരം പ്രയോജനപ്പെടുത്താം
കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യോഗാർഥികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
തസ്തിക, യോഗ്യത യഥാക്രമം: പ്രൊജക്ട് ഓഫീസർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എഫ് എസ്സി, ബി എഫ് എസ്സി, എം എസ്സി( അക്വാട്ടിക് ബയോളജി), എം എസ്സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ്സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രൊസസിങ്), എം എസ്സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അക്കൗണ്ടന്റ്-അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബി കോം ഡിഗ്രിയും, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും.
യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക
Join the conversation