സ്കൂളിൽ പത്താം ക്ലാസ്സ് യോഗ്യതയിൽ ഒഴിവുകൾ എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിലെ വിവിധ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മെയ് 29 രാവിലെ 10 മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ അന്ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും, മുൻപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
അസിസ്റ്റന്റ് ടീച്ചർ, സംഗീതം ടീച്ചർ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ്, മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, കുക്ക് എന്നീ തസ്തികയിൽ ഓരോ ഒഴിവുകൾ ആണുള്ളത്.
യോഗ്യത:
അസിസ്റ്റന്റ് ടീച്ചർ - കാഴ്ചയുള്ള ഉദ്യോഗാർഥികൾക്ക് ബിരുദം/പ്ലസ്ടു (തത്തുല്യം), ബി.എഡ്/ടിടിസി, ലോവർ സർട്ടിഫിക്കറ്റ്/ജൂനിയർ ഡിപ്ലോമ ഇൻ ടീച്ചിങ് ദ ബ്ലൈൻഡ് എന്നിവ ഉണ്ടായിരികണം. കാഴ്ചപരിമിതരായ ഉദ്യോഗാർഥികൾക്ക് പ്ലസ്ടു (തത്തുല്യം), ലോവർ സർട്ടിഫിക്കറ്റ്/ജൂനിയർ ഡിപ്ലോമ ഇൻ ടീച്ചിങ് ദ ബ്ലൈൻഡ് എന്നീ യോഗ്യതകൾ വേണം.
സംഗീതം ടീച്ചർ - ബി.പി.എ, എം.പി.എ, ഗാനഭൂഷൺ, ഗാനപ്രവീൺ/തത്തുല്യ യോഗ്യത.
ക്രാഫ്റ്റ് ടീച്ചർ - എസ്.എസ്.എൽ.സി / തത്തുല്യം, ക്രാഫ്റ്റിലുള്ള പ്രാവീണ്യം.
ബ്രയിലിസ്റ്റ് - എസ്.എസ്.എൽ.സി / തത്തുല്യം, ബ്രയിൽ ലിപിയിലുള്ള പ്രാവീണ്യം.
മെയിൽ മേട്രൺ - എസ്.എസ്.എൽ.സി / തത്തുല്യം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഫസ്റ്റ് എയിഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് യോഗ്യതയുള്ളവർക്ക് മുൻഗണന (ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം).
നൈറ്റ് വാച്ച്മാൻ - മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ശാരീരിക ക്ഷമതയും മുൻപരിചയവും അഭികാമ്യം, വാഹനം ഓടിക്കാനുള്ള ലൈസൻസും പരിചയവും.
കുക്ക് – എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, ഭക്ഷണം പാകം ചെയ്യാനുള്ള അഭിരുചി.
അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് എന്നീ തസ്തികയിൽ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.
ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തംനിലയിൽ ബ്രയിലും സ്റ്റൈലസും കൊണ്ടുവരണം.
എൽ.ഡി. ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ജൂൺ 23 നോ, അതിനുമുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011
(ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.
Join the conversation