എംപ്ലോയ്മെന്റ് എക്സ്ചേയിഞ്ചു വഴി വിവിധ ജില്ലകളിൽ ജോലി നേടാം 2023


അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എൽ.എയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.


കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.


വടക്കഞ്ചേരി മദർ തെരേസ സ്കൂളിൽ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴിൽമേളയിൽ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴിൽദായകർ പങ്കെടുക്കും.


പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പേര്, വിവരങ്ങൾ നൽകി പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.


നിലവിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.


സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. രാവിലെ ഒൻപത് മുതൽ നടക്കുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം എത്തണം.


രജിസ്റ്റർ ലിങ്ക്. CLICK HERE 

 ഫോൺ നമ്പർ - 9778785765

ഫോൺ നമ്പർ - 9747857513


ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ പ്രമുഖ സ്‌കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തുന്നു.

എച്ച് ആര്‍ മാനേജര്‍, സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ മാനേജര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ടെലി കോളര്‍, സെയില്‍സ് പേഴ്സണ്‍ (ഓഫീസ്), മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: എം ബി എ, ഡിഗ്രി, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, ടുഡി/ത്രീഡി ഓട്ടോകാഡ്, ലൂമിയോന്‍.

ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാക്കാം.

ഫോണ്‍ നമ്പർ : 0497 2707610

ഫോൺ നമ്പർ : 6282942066