കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം പോസ്റ്റ് പരമാവധി ഷെയർ കൂടെ ചെയ്യുക.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍
കരാര്‍ നിയമനംനടത്തുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു.
അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ – 0474 2791597.
ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം
ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in
ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം
നിഷില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ ലഭ്യമാണ്.
ഓവർസിയർ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in.
Phone : 04712474550.
സാനിട്ടേഷൻ വർക്കർ അഭിമുഖം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ ഏഴ് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരികക്ഷമതയുമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
താത്കാലിക നിയമനം അപേക്ഷ ക്ഷണിച്ചു
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ/സമയക്രമം കോളേജ വെബ്സൈറ്റിൽ ലഭ്യമാണ്
മഹാരാജാസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം
എറണാകുളം മഹാരാജാസ് ഒട്ടോണോമസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അർഹനായ ഉദ്യോഗാർഥിക്കായി സെപ്റ്റംബര്‍ 4 ന് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ അന്ന് ഉച്ചയ്ക്ക് 1.30 അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ അഭിമുഖത്തിനു ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ടെക്നിക്കൽ കോഴ്സുകൾ ഉള്ളവർക്ക് മുൻഗണന. സർക്കാർ മേഖലയിൽ ബിരുദം / കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. സോഫ്റ്റ് വെയർ , ഹാർഡ് വെയർ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഗസ്റ്റ് അധ്യാപക ഒഴിവ്
ആലപ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്സിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്) മലയാറ്റൂര്‍/എറണാകുളം പഠന കേന്ദ്രത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
ഓഗസ്റ്റ് 25 വരെ അപേക്ഷ നല്‍കാം. വെബ്‌സൈറ്റ്: www.kittsedu.org
ഫോണ്‍: 8848301113.
ഡെന്റൽ ഹൈജീനിസ്റ്റ് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിൽ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് നടക്കും. രാവിലെ 10:30ന് വിഴിഞ്ഞം സാമൂഹ്യകാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്‌സ് പൂർത്തീകരിച്ചവർക്കും, കേരള ഡെന്റൽ കൗൺസിൽ രജിസ്‌ട്രേഷൻ ചെയ്തവർക്കും പങ്കെടുക്കാം.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയുള്ളവർക്കും, വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു
Join the conversation