ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ,ഫീൽഡ് അസിസ്റ്റന്റ് തുടങ്ങി ഒഴിവുകൾ


കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല Kerala University of Fisheries and Ocean Studies (KUFOS) മത്സ്യബന്ധന-സമുദ്രഗവേഷണശാസ്ത്രപഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച സർവ്വകലാശാലയാണ്. 2010 ഡിസംബർ 30ന് കേരള നിയമസഭ പാസാക്കിയ ബിൽ ആനുസരിച്ചാണിതു സ്ഥാപിച്ചത്. കൊച്ചിയിലെ പനങ്ങാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഫിഷറീസ് കോളിജിലാണിതിന്റെ ആസ്ഥാനം. കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായിരുന്ന ഫിഷറീസ് കോളിജ് 1979ൽ ആണു സ്ഥാപിച്ചത്. ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണിത്. 2011 ഫെബ്രുവരി 20നാണ് ഈ സർവ്വകലാശാല പനങ്ങാടു കാമ്പസ്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്.


LDV ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്


യോഗ്യത

1.ഏഴാം ക്ലാസ്/ തത്തുല്യം

2. ഡ്രൈവിം ലൈസൻസ് ( LMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്.

പ്രായം: 18 - 39 വയസ്സ്.

ശമ്പളം: 19,710 രൂപ.

അപേക്ഷ ഫീസ്: SC/ ST: 50 രൂപ

മറ്റുള്ളവർ: 200 രൂപ.

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ആഗസ്റ്റ് 17


Notification- CLICK HERE


മെട്രോൺ


യോഗ്യത: ബിരുദം ശമ്പളം: 26,500 രൂപ ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 9


Notification- CLICK HERE


സീനിയർ റിസർച്ച് ഫെലോ


ഒഴിവ്: 1

യോഗ്യത: MFSc അക്വാകൾച്ചർ/ AAHM/ AEM/ FRM/FET/ FEE/ FPT

അഭികാമ്യം: ഒരു വർഷത്തെ പരിചയം പ്രായപരിധി: 40 വയസ്സ്.


🔺ഫീൽഡ് അസിസ്റ്റന്റ്.


യോഗ്യത: ഫിഷറീസിൽ VHSE 

ഒഴിവ്: 1.പ്രായപരിധി: 35 വയസ്സ്

ശമ്പളം: 12,000 രൂപ.ഇന്റർവ്യൂ തിയതി: ആഗസ്റ്റ് 10


Notification- CLICK HERE


വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


വെബ്സൈറ്റ് ലിങ്ക്- CLICK HERE


✅ ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു.


12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം.


താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


✅ ജില്ലാ സർക്കാർ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ് (മെയിൽ) തസ്തികയിൽ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇൻ- ഇന്റർവ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും.

സർക്കാർ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്സ് പാസായ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.


പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാക്കണം.