മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 645 രൂപ ദിവസ ശമ്പളത്തിൽ ജോലി
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ ചുവടെ പരാമർശിച്ചിരിക്കുന്ന തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
ജോലി, യോഗ്യത, മറ്റു വിവരങ്ങൾ
തസ്തിക ഗ്രൗൻഡ്‌സ് മാൻ /മാർക്കർ
യോഗ്യത :ഏഴാം ക്ലാസ്സ് വിജയവും /തതുല്യ യോഗ്യത ഉണ്ടായിരിക്കണം
പ്രവർത്തി പരിചയം : റൈഡ് ഓൺ മുവർ പ്രവർത്തിപ്പിക്കുന്നതിൽ കുറഞ്ഞത് 5 വർഷ പരിചയം.
അപേക്ഷക്കൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി സമർപ്പിക്കണം.
ലഭിക്കുന്ന അപേക്ഷകളുടെ പ്രാഥമിക പരിശോധനയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നതാണ്.
അഭിമുഖത്തിന്റെ തീയതി, നാമയം എന്നിവ പിന്നീട് അറിയിക്കുന്നതാണ്. ടി അഭിമുഖത്തിലെ പ്രവേശനം തികച്ചും താൽക്കാലികവും, അപേക്ഷയിൽ ചേർത്തിരിക്കുന്ന വ്യക്തിഗത/വിദ്യാഭ്യാസ രേഖകളുടെ അസ്സൽ പരിശോധനയ്ക്ക് വിധേയവുമായിരിക്കും.
മേൽപറഞ്ഞ തീയതിക്ക് ശേഷം ലഭിക്കുന്നതും, അപാകതകൾ ഉള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
ടി തസ്തികയിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗാർത്ഥി സർവ്വകലാശാലയുമായി ഒരു കരാറിൽ
ഏർപ്പെടേണ്ടതാണ്.
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE
വെബ്സൈറ്റ് ലിങ്ക്- CLICK HERE
വേതനം : പ്രതിദിനം 645 രൂപ പ്രതിമാസം പരമാവധി 20,000 രൂപ)
വയസ്സ്: 01.01.2023-ൽ 50 വയസ്സ് കവിയരുത്
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം സർവ്വകലാശാല വെബ് സൈറ്റിൽ ചേർത്തിരിക്കുന്ന നിശ്ചിത അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് രജിസ്ട്രാർ മഹാത്മാഗാന്ധി സർവ്വകലാശാലാ പ്രിയദർശിനി ഹിൽസ് പി ഒ, കോട്ടയം -686 560 വിലാസത്തിലേക്ക് 25.09.2023 തീയതി 5 മണിക്കു മുൻപ് ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
"ഗ്രൗണ്ടസ്മാൻ മാർക്കർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് അപേക്ഷയുടെ കവറിൽ മുകളിലായി എഴുതിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
Join the conversation