എക്സ്പീരിയൻസ് ഇല്ലാതെ കൃഷിഭവനുകളില്‍ ജോലി അവസരം മറ്റ് സർക്കാർ താത്കാലിക ജോലി ഒഴിവുകൾ


ഇന്ത്യയിൽ, സംസ്ഥാന സർക്കാരിന്റേയോ കേന്ദ്രഭരണാധികളുടേയോ നിയന്ത്രണത്തിലുള്ള ഒരു കാർഷികവികസന സംവിധാനമാണ് കൃഷിഭവൻ (Krishi Bhavan). സർക്കാരിന്റെ കാർഷികവികസന പ്രവർത്തനങ്ങളെ കൃഷിക്കാരിലെത്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് കൃഷിഭവനുകളുടെ കടമ.

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെപ്പറ്റി മനസിലാക്കാനും ക്രോപ്പ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് 2023 സെപ്റ്റംബർ 19 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട് ഓഫീസ് മാനേജമെന്റ്, ഡേറ്റ അപ്‌ഡേഷൻ /ഡേറ്റാ എൻട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനും അവസരമുണ്ടാകും.


അഗ്രികൾച്ചറിൽ വെക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി എച്ച് എസ് ഇ) സർട്ടിഫിക്കറ്റ് നേടിയവരോ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 2023 ആഗസ്റ്റ് ഒന്നിന് 18 നും 41 നും ഇടയ്ക്ക് പ്രായമുള്ളവരായിരിക്കണം. www.keralaagriculture.gov.in എന്ന പോട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോണറേറിയമായി പ്രതിമാസം 5000 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്.

Click Here to Apply


താത്കാലിക നിയമനത്തിന് അപേക്ഷിക്കാം

വര്‍ക്കല ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍,പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികകളിലെ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് പാസായിരിക്കണം.ഒരൊഴിവുള്ള പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികയില്‍ പി.എസ്.സി നിശ്ചയിക്കുന്ന യോഗ്യതയാണ് വേണ്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ 26 അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്-0470 2605363.


ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം


ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ റീജിയണൽ പീഡ് സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്ലസ് ടു (സയൻസ്) ആണ് വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, വിലാസം, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 21ന് രാവിലെ 11ന് ഗവ.ടി.ഡി മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഓഫീസിൽ എത്തണം. മെഡിക്കൽ കോളജിന് 10 കി.മീ. പരിധിയിലുള്ളവർക്കും മുൻപരിചയം ഉള്ളവർക്കും മുൻഗണന. ഫോൺ 0477 2282015


ഡ്രൈവർ കം അറ്റൻഡന്റ് നിയമനം


ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ അടിയന്തിര രാത്രികാല വെറ്ററിനറി സേവനത്തിനായി ജില്ലയിലെ 12 ബ്ലോക്കുകളിൽ ഡ്രൈവർ കം അറ്റൻഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി., എൽ.എം.വി. ലൈസൻസ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം.


താത്പര്യമുള്ളവർ സെപ്റ്റംബർ 21ന് രാവിലെ 10.30ന് ബയോഡാറ്റ, യോഗ്യത രേഖ എന്നിവ സഹിതം ജില്ല കോടതി പാലത്തിന് സമീപം പ്രവർത്തിക്കുന്ന ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോൺ :0477 2252431.


എസ് റ്റി അനിമേറ്റർ നിയമനം


കൊല്ലം : ആര്യങ്കാവ് സി ഡി എസിൽ നിലവിലുള്ള എസ് റ്റി അനിമേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പത്താം ക്ലാസ്, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരും കുടുംബശ്രീ സംഘടിപ്പിച്ച എം എൽ പി യിൽ പങ്കെടുത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം ആര്യങ്കാവ് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. പ്രായപരിധി 25-45. അപേക്ഷയും വയസ്സ്, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ കൊല്ലം 691013 വിലാസത്തിൽ സെപ്റ്റംബർ 25നകം ലഭിക്കണം. ഫോൺ 0474 2794692.


കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനം


ഐ.എച്ച്.ആർ.ഡി.യുടെ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് യൂണിറ്റിന് (SDU) പ്രതിമാസം 16,800 രൂപ ഏകീകൃത വേതനം അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് 2 കമ്പ്യൂട്ടർ പ്രോഗ്രാമറുടെ സേവനം ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/ എംസിഎ/എംഎസ്സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് അടിസ്ഥാന യോഗ്യത.


ഡൊമെയ്ൻ എക്സ്പർട്ട് (പിഎച്ച്പി, മൈഎസ്ക്യുഎൽ പൈത്തൺ), കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിംവർക്ക് (ജൂംല/വേഡ് പ്രസ്, ദ്രുപാൽ തുടങ്ങിയവ) എന്നിവയിൽ ആറുമാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സെപ്റ്റംബർ 21ന് മുൻപ് itdihrd@gmail.com എന്ന ഇ-മെയിലിൽ വിലാസത്തിൽ അയക്കണം.


കാത്ത് ലാബ് ടെക്നിഷ്യൻ ഒഴിവ്


കൊല്ലം പാരിപ്പളളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ് സ്കീം മുഖേന താത്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2 ഒഴിവുണ്ട്. പ്ലസ് സയൻസ്, അംഗീകൃത സർവകലാശാലയിൽ നിന്നു കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ബിരുദം/ കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും എന്നിവയാണു യോഗ്യതകൾ. വേതനം 17,000 രൂപ.


താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി സെപ്റ്റംബർ 23നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.


ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്


ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


ഒരു ഒഴിവാണുള്ളത്. പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 21 - 42 വയസ്.


കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ വെളളക്കടലാസിൽ ബയോഡേറ്റയും


സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം. അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ കാ-ഓർഡിനേറ്റർ, വഴിയോ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചിനുളളിൽ ലഭിക്കണം.


വിലാസം: കോ- റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം- 695034. ഇ-മെയിൽ: keralarusa@gmail.com,

ഫോൺ: 0471 2303036