ഏഴാം ക്ലാസ്സ്‌ യോഗ്യത മുതൽ സ്നേഹധാര പദ്ധതിയിൽ നിരവധി ജോലി ഒഴിവുകൾ മറ്റു കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ

ജില്ലാ പഞ്ചായത്തിന്റെ  സ്നേഹധാര പദ്ധതിയിൽ ഏഴാം ക്ലാസ്സ്‌ യോഗ്യത മുതൽ നിരവധി ജോലി ഒഴിവുകൾ, മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, ഫീമെയിൽ തെറാപ്പിസ്റ്റ്സ്പീച്ച് തെറാപ്പിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക ജോലി നേടുക.




ജോലി ഒഴിവുകളും യോഗ്യതയും 


എം.ഡി, ടി.സി.എം.സി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക്  മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.


ഫീമെയിൽ തെറാപ്പിസ്റ്റ്,ഫാർമസിസ്റ്റ്   തസ്തികകളിലേക്ക്  പത്താം ക്ലാസ്സും,


കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ്,ഫാർമസി കോഴ്സ് ജയവുമാണ് യോഗ്യത.


 ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവർക്ക് സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവിലേക്കും 


ഏഴാം ക്ലാസ്സ് ജയിച്ചർക്ക് മൾട്ടി പർപ്പസ് വർക്കർ ഒഴിവിലേക്കും അപേക്ഷിക്കാം.


താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പും അടങ്ങിയ അപേക്ഷ ഭാരതീയ ചികിത്സ വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് 5 മണി വരെ.കൂടുതൽ വിവരങ്ങൾക്ക്- 0471-2320988


മറ്റു കേരള സർക്കാർ സ്ഥാപനത്തിലെ താത്കാലിക ഒഴിവുകൾ


റൂസയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള റൂസ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സ്റ്റാറ്റിസ്റ്റിക്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ആവശ്യമാണ്.


കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ റൂസ സംസ്ഥാന പദ്ധതി ഓഫീസിൽ 30ന് വൈകീട്ട് 5നകം ലഭിക്കണം. വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.


ക്ഷീരവികസന വകുപ്പിന്റെ കീഴിൽ അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം 

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജ്യണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.


ബി ടെക് ഡയറി സയൻസ് ആന്റ് ടെക്നോളജി അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


കുറഞ്ഞത് ആറുമാസം എൻ.എ.ബി.എൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായം 21 നും 35 നും മദ്ധ്യേ.


ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ 29 ന് വൈകീട്ട് 5 നകം നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട്, 678541 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ വ്യക്തമായി എഴുതിയിരിക്കണം.


 കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയുള്ളവരുടെ ലിസ്റ്റ് സെപ്റ്റംബർ 30 ന് 12 ന് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 11 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ നടത്തും. 

ഫോൺ : 9544554288.