കേരള ദേവസ്വം ബോർഡിൽ 445 ഒഴിവുകള്‍ ക്ലാര്‍ക്ക് , പ്യൂണ്‍, ഓഫീസ് സ്റ്റാഫ്‌

കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ദേവസ്വം ബോര്‍ഡ്  ഇപ്പോള്‍ Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others പോസ്റ്റുകളിലായി മൊത്തം 445 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാറിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 നവംബര്‍ 29  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്




കേരള സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


  • Organization Name Kerala Devaswom Recruitment Board (KDRB)
  • Job Type Kerala Govt
  • Recruitment Type Direct Recruitment
  • Advt No No. 97/R1/2023/KDRB
  • Post Name Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others
  • Total Vacancy 445
  • Job Location All Over Kerala
  • Salary Rs.20,000 – 1,10,400/-
  • Apply Mode Online
  • Application Start 11th October 2023
  • Last date for submission of application 9th November 2023
  • Official website http://kdrb.kerala.gov.in/

കേരള ദേവസ്വം ബോര്‍ഡ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


  • 01/2023 പാർട്ട് ടൈം ശാന്തി 75
  • 02/2023 പാർട്ട് ടൈം തളി 135
  • 03/2023 പാർട്ട് ടൈം കഴകം കം വാച്ചർ 119
  • 04/2023 നാദസ്വരം കം വാച്ചർ 35
  • 05/2023 തകിൽ കം വാച്ചർ 33
  • 06/2023 പാർട്ട് ടൈം പുരോഹിതൻ 01
  • 07/2023 ട്യൂട്ടർ (തകിൽ) 01
  • 08/2023 ട്യൂട്ടർ (നാദസ്വരം) 02
  • 09/2023 ട്യൂട്ടർ (പഞ്ചവാദ്യം) 06
  • 10/2023 ഓവർസിയർ ഗ്രേഡ് III 15
  • 11/2023 പബ്ലിക് റിലേഷൻസ് ഓഫീസർ 01
  • 12/2023 ഫിസിഷ്യൻ 01
  • 13/2023 ക്ഷേത്രം കുക്ക് 01
  • 14/2023 ക്ലർക്ക് 01
  • 15/2023 ക്ലർക്ക് 06
  • 16/2023 പ്യൂൺ 03
  • 17/2023 കഴകം 01
  • 18/2023 സെക്യൂരിറ്റി ഗാർഡ് 01
  • 19/2023 കീഴ്ശാന്തി 03
  • 20/2023 ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ 02
  • 21/2023 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 01
  • 22/2023 ഓഫീസ് അറ്റൻഡന്റ് 01
  • 23/2023 ക്ലർക്ക് 01

KDRB Recruitment 2023 Salary Details


  • പാർട്ട് ടൈം ശാന്തി Rs.14800 – Rs.22970
  • പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ Rs.11500 – Rs.18940
  • നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, ക്ഷേത്രം കുക്ക്, ഓഫീസ് അറ്റൻഡന്റ് Rs.23000 – Rs.50200
  • ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം) Rs.19000 – Rs.43600
  • ഓവർസിയർ ഗ്രേഡ് III, ക്ലർക്ക്, ക്ലർക്ക് (23/2023) Rs.26500 – Rs.60700
  • പബ്ലിക് റിലേഷൻസ് ഓഫീസർ Rs.55200 – Rs.115300
  • ഫിസിഷ്യൻ Rs.68700 – Rs.110400
  • പ്യൂൺ Rs.16500 – Rs.35700
  • കഴകം Rs.11800 – Rs.16180
  • സെക്യൂരിറ്റി ഗാർഡ് Rs.17500 – Rs.39500
  • കീഴ്ശാന്തി Rs.13190 – Rs.20530
  • ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ Rs.35600 – Rs.75400
  • കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് Rs.27900 – Rs.63700


കേരള ദേവസ്വം ബോര്‍ഡ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


  • പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് ഓഫീസർ, ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് 18-നും 36-നും ഇടയിൽ
  • ഫിസിഷ്യൻ, കീഴ്ശാന്തി 25-നും 40-നും ഇടയിൽ
  • ക്ഷേത്രം കുക്ക് 25-നും 36-നും ഇടയിൽ
  • ക്ലർക്ക് 18-നും 35-നും ഇടയിൽ
  • ക്ലർക്ക് (15/2023) 50 വയസ്സ്
  • പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ് 18-നും 40-നും ഇടയിൽ
  • ക്ലർക്ക് (23/2023) 18-നും 38-നും ഇടയിൽ


കേരള ദേവസ്വം ബോര്‍ഡ്  ന്‍റെ പുതിയ Notification അനുസരിച്ച് Clerk, Peon, Clerk Cum Cashier, Confidential Assistant, Office Attendant, Watcher and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


 
പാർട്ട് ടൈം ശാന്തി 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, ഓഫീസ് അറ്റൻഡന്റ് SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
നാദസ്വരം കം വാച്ചർ 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
തകിൽ കം വാച്ചർ 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്
പാർട്ട് ടൈം പുരോഹിതൻ 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പിതൃകർമ്മം നടത്തുന്നതിനുള്ള പ്രാവിണ്യം
ട്യൂട്ടർ (തകിൽ) 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തകിൽ വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ട്യൂട്ടർ (നാദസ്വരം) 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ട്യൂട്ടർ (പഞ്ചവാദ്യം) 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) പഞ്ചവാദ്യം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്
ഓവർസിയർ ഗ്രേഡ് III സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത/ ITI സിവിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തതുല്യമായ യോഗ്യത
പബ്ലിക് റിലേഷൻസ് ഓഫീസർ 1) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
2) പബ്ലിക് റിലേഷൻസ്/ ജർണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തതുല്യമായ യോഗ്യത
ഫിസിഷ്യൻ 1) MBBS
2) ജനറൽ മെഡിസിൻ MD അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ
ക്ഷേത്രം കുക്ക് 1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
2) ബന്ധപ്പെട്ട മേഖലയിൽ 03 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം
ക്ലർക്ക് (14/2023) 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
ക്ലർക്ക് (15/2023) 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ഡി.സി.എ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ 10 വർഷത്തെ സ്ഥിരം സർവീസ് പൂർത്തിയാക്കിയിരിക്കണം
പ്യൂൺ 1) 07-ാം ക്ലാസ്സ് പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
കഴകം 07-ാം ക്ലാസ്സ് പാസായിരിക്കണം
സെക്യൂരിറ്റി ഗാർഡ് 1) SSLC പാസായിരിക്കണം
2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
ക്ലർക്ക്/ ക്ലർക്ക് കം കാഷ്യർ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ)
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 1) 12-ാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
3) ടൈപ്പ് റൈറ്റിംഗ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
4) ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത
5) ഷോർട്ട് ഹാൻഡ് മലയാളം ലോവൽ അല്ലെങ്കിൽ തതുല്യമായ യോഗ്യത


കേരള ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് 2023

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://recruitment.kdrb.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക