കൊച്ചി മെട്രോയിൽ ജോലി നേടാം

 കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ്. ജൂനിയർ എഞ്ചിനീയർ, സ്റ്റേഷൻ കൺട്രോളർ, ട്രെയിൻ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവ് വിവരങ്ങൾ, പ്രയാപരിധി,അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.




ഒഴിവ് വിവരങ്ങൾ:

നിലവിൽ ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.


പ്രായപരിധി:

30 വയസ് വരെ പ്രയാമയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാം.


വിദ്യാഭ്യാസ യോഗ്യത:

സ്റ്റേഷൻ കൺട്രോളർ /ട്രെയിൻ ഓപ്പറേറ്റർ:ബിടെക്/BE/3 വർഷത്തെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ /ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്.


ജൂനിയർ എഞ്ചിനീയർ:സിവിൽ&ട്രാക്ക് /ബിടെക്/ബിഇ/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്.


സാലറി:ഈ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 33750 രൂപ മുതൽ 94400 രൂപ വരെ സാലറി ലഭിക്കും.


അപേക്ഷ സമർപ്പിക്കേണ്ട രീതി:ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കൊച്ചി മെട്രോ റെയിൽ ന്റെ https://kochimetro.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ എടുത്ത് വെക്കുക . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18 ആണ്.