കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി താൽകാലിക നിയമനം നടത്തുന്നു.
കേരള വാട്ടർ അതോറിറ്റി ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പ്രോജക്ട് മാനേജർ, പ്രോജക്ട് എഞ്ചിനീയർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു.
പ്രോജക്ട് മാനേജർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ (സിവിൽ എഞ്ചിനീയറിങ്) മേഖലയിൽ 25 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിടെക് (സിവിൽ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയിൽ ഏഴുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഒക്ടോബർ 26 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂർ, പി എച്ച് സർക്കിൾ, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോൺ നമ്പർ : 04872391410
Join the conversation