പത്താം ക്ലാസ് ഉണ്ടോ കേരള ഹൈകോടതിയിൽ ജോലി നേടാം

 കേരള ഹൈക്കോടതി വാച്ച്മാൻ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു, നിലവിൽ നാല് ഒഴിവുകൾ ആണ് ഉള്ളത്.വാച്ച്മാൻ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ 24,400 മുതൽ 55,200 രൂപ വരെ ശമ്പളം ലഭിക്കും.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 26 ആണ്.




ഒഴിവ് വിവരങ്ങൾ:

നിലവിൽ വാച്ച്മാൻ തസ്തികയിൽ 4 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.


പ്രായപരിധി:

02/01/1987 നും 01/01/2005 ജനിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.SC/ST വിഭാഗക്കാർ 02/01/1982 നും 01/01/2005 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.02/01/1984 നും 01/01/2005 നും ഇടയിൽ ജനിച്ച മറ്റ് പിന്നോക്ക വിഭാഗക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.


സാലറി:

ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 24400 രൂപ മുതൽ 55200 രൂപ വരെ സാലറി ലഭിക്കും.


വിദ്യാഭ്യാസ യോഗ്യത:

പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ രാത്രിയും പകലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.


അപേക്ഷ ഫീസ്:

ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 500 രൂപ അപേക്ഷ ഫീസ് അടക്കേണ്ടതാണ്. SC/ST വിഭാഗക്കാർ അപേക്ഷ ഫീസ് അടക്കേണ്ടതില്ല.


അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾക്ക് ഓൺലൈൻ ആയി ഹൈകോടതിയുടെ https://hckrecruitment.nic.in/എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി വെബ്സൈറ്റിൽ കയറി 'Apply'നൽകുക.ശേഷം തുറന്നുവരുന്ന പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട്‌ എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26 ആണ്.


നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

അപേക്ഷാ ലിങ്ക് - CLICK HERE