പി എസ് സി പരീക്ഷയില്ലെതെ എല്‍.ഡി ക്ലര്‍ക്ക് ആവാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലേക്കാണ് ജോലിയൊഴിവുള്ളത്.സി-മെറ്റിന് കീഴിലുള്ള തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ എന്നിവിടങ്ങളിലെ നഴ്‌സിങ് കോളജുകളിലെ എല്‍.ഡി ക്ലര്‍ക്ക് തസ്തികകളിലാണ് ഒഴിവുള്ളത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ് ടു പാസായവര്‍ക്കാണ് അപേക്ഷിക്കാനാവുക.പ്രായ പരിധി പരാമവധി പ്രായം 40 വയസ്.എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,760 രൂപയാണ് തുടക്ക ശമ്പളമായി ലഭിക്കുക.ജനറല്‍ വിഭാഗത്തിന് 500 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം : www.simet.in എന്ന വെബ്‌സൈറ്റിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ബയോഡാറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ സി-മെറ്റ് ഓഫീസിലേക്ക് തപാല്‍ വഴി അയക്കണം. വിലാസം : ഡയറക്ടര്‍, സി-മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ തിരുവനന്തപുരം, 695 035. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് www.simet.in സന്ദര്‍ശിക്കുക. ഫോണ്‍ 0471- 230 2400.
Join the conversation