പരീക്ഷ ഇല്ലാതെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ഒഴിവുകൾ നേടാം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ഐ.എച്ച്.ആര്‍.ഡി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയില്‍ ഒഴിവ്. ഐ.ടി.ഐ/ഐ.എച്ച്.ആര്‍.ഡി/എല്‍.ബി.എസ് എന്നിവയില്‍ ഡാറ്റ എന്‍ട്രി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 241766, 8547005029.
ഹൈക്കോടതിയിൽ വാച്ച്മാൻ
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും. ഒഴിവുകളുടെ എണ്ണം നാല് (പ്രതീക്ഷിക്കുന്ന ഒഴിവുകൾ). ശമ്പള സ്കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.
അപേക്ഷ ക്ഷണിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.
ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
സ്പേസ് പാർക്കിൽ ഒഴിവുകൾ
ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനും ഗവേഷണത്തിനുമായി വിഭാവനം ചെയ്തിട്ടുള്ള കേരള സ്പേസ് പാർക്കിൽ ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ (പി.എം.ഒ./പി.ആർ.ഒ.) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 17. വിശദവിവരങ്ങൾക്ക്: www.cmd.kerala.gov.in.
ബി.ടെക്, ഡിപ്ലോമ അപ്രിന്റീസ് ട്രെയിനിങ് അവസരം
സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തിൽപ്പരം ഒഴിവുകളിലേക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. VSSC, LPSC, KSEB, FACT, Kochi Metro, NPOL, HMT, TCC, Infopark, Technopark തുടങ്ങി നിരവധി കമ്പനികൾ പങ്കെടുക്കുന്നു. ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
ബിടെക് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമ കുറഞ്ഞത് 8000 രൂപ വീതം സ്റ്റൈപ്പന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.താത്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 8ന് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജിൽ ഹാജരാകണം. അപേക്ഷകന്റെ ഇഷ്ടാനുസരണം ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂന് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാശംങ്ങൾക്കും www.sdcentre.org സന്ദർശിക്കുക. മുൻപ് എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. VSSC യിൽ Hotel Management/Catering Tech/B.com/B.sc/BA ഉദ്യോഗാർഥികൾക്കും 100-ലധികം അവസരങ്ങൾ ഉണ്ടെന്ന് VSSC അധികൃതർ അറിയിച്ചിട്ടുണ്ട. ഇവർ ഇന്റർവ്യുവിൽ പങ്കെടുക്കാൻ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
Join the conversation