26000+ കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് SSC GD വിജ്ഞാപനം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Constable (General Duty) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഉടന്‍ അപേക്ഷ ക്ഷണിക്കുന്നു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 84866 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 24 മുതല്‍ 2023 ഡിസംബര്‍ 28 വരെ അപേക്ഷിക്കാം.
എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വഴി ഇനി പറയുന്ന സേനകളിലേക്കാണ് നിയമനം നടക്കുന്നത്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമാ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB).
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
SSC GD Constable Recruitment 2023 Latest Notification Details
- സ്ഥാപനത്തിന്റെ പേര് Staff Selection Commission (SSC)
- ജോലിയുടെ സ്വഭാവം Central Govt
- Recruitment Type Direct Recruitment
- Advt No N/A
- തസ്തികയുടെ പേര് Constable (General Duty)
- ഒഴിവുകളുടെ എണ്ണം 84866
- Job Location All Over India
- ജോലിയുടെ ശമ്പളം Rs.21,700 – 69,100
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 2023 നവംബര്‍ 24
- അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 28
- ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.nic.in/
ഒഴിവുകള്‍
Staff Selection Commission (SSC) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
- കോൺസ്റ്റബിൾ Rs.21700- Rs.69100/-
- SSC GD Vacancy 2023
- Force Vacancies
- BSF 19987
- CISF 19475
- CRPF 29283
- SSB 8273
- ITBP 4142
- AR 3706
- Total 84866
പ്രായപരിധി
Staff Selection Commission (SSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
കോൺസ്റ്റബിൾ 18 നും 23 നും ഇടയിൽ
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ്.
വിദ്യഭ്യാസ യോഗ്യത
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് Constable (General Duty) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
കോൺസ്റ്റബിൾ ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
അപേക്ഷാ ഫീസ്
Staff Selection Commission (SSC) യുടെ 84866 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
SC/ST/എക്സ്-സർവീസ്മാൻ/ഫീമേൽ NIL
അപേക്ഷിക്കേണ്ടതെങ്ങനെ?
Staff Selection Commission (SSC) വിവിധ Constable (General Duty) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation