കോഴിക്കോട് എയർപോർട്ടിൽ കാർഗോ ഡിവിഷനിൽ സെക്യൂരിറ്റി സ്‌ക്രീനാറായി ജോലി നേടാം
കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലെ കാർഗോ ഡിവിഷനിൽ വരുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം. സെക്യൂരിറ്റി സ്ക്രീനർ എന്ന് പറയുന്ന പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
AAICLAS Recruitment 2023 Vacancy
AAI കാർഗോ ലോജിസ്റ്റിക്സ് & അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്യൂരിറ്റി സ്ക്രീനർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
96 ഒഴിവുകളാണ് ആകെ ഉള്ളത്. കേരളത്തിൽ കാലിക്കറ്റ് എയർപോർട്ടിൽ മാത്രമാണ് ഒഴിവുകൾ ഉള്ളത്. കൂടാതെ കേരളത്തിന് പുറത്ത് ചെന്നൈ, കൊൽക്കത്ത, ഗോവ, വാരണാസി, ശ്രീനഗർ, വഡോദര, മധുരൈ, തിരുപ്പതി, റായ്പൂർ, വിസാഗ്, ഇൻഡോർ, അമൃതസർ, ഭുവനേശ്വർ, അകർത്തല, ഫോർട്ട് ബ്ലെയർ, ട്രിച്ചി, ഡെറാഡൂൺ, പൂനെ, സൂറത്ത്, ശ്രീനഗർ, പാറ്റ്ന എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്.
AAICLAS Recruitment 2023 Age Limit
Also read :എയർപോർട്ടിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | AAI Recruitment 2023
സെക്യൂരിറ്റി സ്ക്രീനർ പോസ്റ്റിലേക്ക് പരമാവധി 27 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് ഇളവുകൾ ഉണ്ടോയെന്ന് നോട്ടിഫിക്കേഷൻ വായിച്ചു ഉറപ്പുവരുത്തുക.
AAICLAS Recruitment 2023 Qualification
(എ) അവശ്യ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്നുള്ള ബിരുദം, ജനറൽ വിഭാഗത്തിന് 60% മാർക്കും SC/ST അപേക്ഷകർക്ക് 55% മാർക്കും.
(b) ഇംഗ്ലീഷ്, ഹിന്ദി കൂടാതെ / അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്.
AAICLAS Recruitment 2023 Salary Details
Also read :അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി മഹാരാജാസ് ഗ്രൗണ്ടിൽ നവംബർ 16 മുതൽ
AAICLAS മൂന്നുവർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ആദ്യം കുറച്ചു മാസം ട്രെയിനിങ് ഉണ്ടാകും ആ ട്രെയിനിൽ സമയത്ത് 15,000 രൂപ പാരിതോഷികമായി ലഭിക്കും. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ ആദ്യവർഷം 30,000 രൂപയും രണ്ടാം വർഷം 32,000 രൂപയും മൂന്നാം വർഷം 34000 രൂപയും ശമ്പളമായി ലഭിക്കും.
Application Fees
UR/ OBC: 750
SC/ ST/ EWS: 100
വനിതകൾക്ക്: 100 രൂപ
അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി ഫീസ് അടക്കാവുന്നതാണ്.
How to Apply AAICLAS Recruitment 2023?
Also read :Kerala BEVCO Recruitment 2023: കേരള ബിവറേജ് കോർപ്പറേഷനിൽ 236 ഒഴിവുകൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ ലിങ്കിൽ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ 2023 ഡിസംബർ 8 വരെ സ്വീകരിക്കും.
ഔദ്യോഗിക വെബ്സൈറ്റായ https://aaiclas.aero/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Join the conversation