ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 1820 ഒഴിവുകൾ,IOCL Apprentice Recruitment 2023: Apply Online Now
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ നിരവധി ജോലി അവസരങ്ങൾ ടെക്‌നിഷ്യൻ, ഗ്രാജേറ്റ്, ട്രേഡ് അപ്രന്റ്റിസ് അവസരങ്ങൾ. 1820 ഓളം ജോലി ഒഴിവുകൾ,താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയിരിക്കുന്ന പോസ്റ്റ് വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ ആയി അപേക്ഷിക്കുക. പരമാവധി ഈ മറ്റു ജോലി അന്വേഷകരിലേക്കും ഷെയർ കൂടി ചെയ്യുക.
യോഗ്യത: പ്ലസ്‌ടു/ഐടിഐ/ ഡിപ്ലോമ/ബിരുദം തുടങ്ങിയവ.
തമിഴ്‌നാട് & പുതുച്ചേരി, കർണാടക, മഹാരാ ഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ചത്തീ സ്ഗഡ്, ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോ റം, മേഘാലയ, മണിപ്പുർ, അരുണാചൽ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണു നിയമനം. 6 മാസം-ഒരു വർഷ പരിശീലനം. ജനുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം
തസ്‌തികയും യോഗ്യതയും
1.ട്രേഡ് അപ്രന്റിസ് (ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)
യോഗ്യത : പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവടി/ എസ്‌സിവിടി).
2.ടെക്നിഷ്യൻ അപ്രന്റ്റിസ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇല ക്ട്രോണിക്സ്):
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ 50% മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ
3.ഗ്രാഡ്വേറ്റ് അപ്രന്റ്റിസ് (ബിഎ/ബിഎസ്‌സി/ ബികോം/ബിബിഎ)
യോഗ്യത :50% മാർക്കോടെ ഏതെങ്കിലും ബിരുദം.
4.ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)
യോഗ്യത :50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
5.ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ)
യോഗ്യത : 50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
6.ട്രേഡ് അപ്രന്റിസ് -റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (ഫ്രഷർ)
യോഗ്യത:50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ).
7.ട്രേഡ് അപ്രന്റിസ്-റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ)
യോഗ്യത :50% മാർക്കോടെ പ്ലസ് ടു (ബിരുദത്തിനു താഴെ), റീട്ടെയിൽ ട്രെയിനി അസോഷ്യേറ്റ് സ്കിൽ സർട്ടിഫിക്കറ്റ്.
പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതിയാകും പ്രായം: 18-24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.താഴെ വെബ്സൈറ്റ് നോക്കി പൂർണ്ണമായുള്ള ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപ്ലൈ ചെയ്യുക.
സ്‌റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം.
കൂടുതൽ വിവരങ്ങൾക്കും ജോലി നേടാനുമായി ചുവടെ വെബ്സൈറ്റ് ലിങ്ക് നോക്കുക👇
Join the conversation