സീനിയോരിറ്റി നഷ്ട്ടപ്പെടാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ പുതുക്കാം അവസരം

എംപ്ലോയ്‌മെന്റ് വകുപ്പ് കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും ഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ്. ലോകത്തെ ഏറ്റവും വലിയ മനുഷ്യവിഭവശേഷിയുടെ ഡാറ്റാബേസ് മാനേജർമാരിൽ ഒന്നാണ് ഈ വകുപ്പ്.




തൊഴിൽദായകർക്കും തൊഴിലന്വേഷകർക്കുമിടയിൽ ചാലകമായി വർത്തിക്കുക എന്നതാണ് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പ്രാഥമിക ലക്ഷ്യം. നിർദ്ദിഷ്ട യോഗ്യത, പ്രവൃത്തി പരിചയം, തൊഴിൽ നൈപുണ്യം എന്നിവയുള്ള ഉദ്യോഗാർത്ഥികളെ ഏറ്റവും ചുരുങ്ങിയ സമയപരിധിക്കുള്ളിൽ നിയമനത്തിനായി നിർദ്ദേശിക്കാൻ വകുപ്പിന് കഴിയുന്നു.


രജിസ്ട്രേഷൻ, പുതുക്കൽ, തിരഞ്ഞെടുപ്പ്, നിയമന നിർദ്ദേശം എന്നീ പ്രക്രിയകളിലൂടെ ഉദ്യോഗദായകർ ഒഴിവുകൾ അറിയിക്കുന്ന മുറയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കാൻ വകുപ്പ് നിരന്തരം പ്രയത്നിക്കുന്നു. വകുപ്പിന്റെ ഗുണഭോക്താക്കളുടെ കൃത്യമായ ആവശ്യങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ നൽകുന്നതിനായി വിവിധ തലങ്ങളിലുള്ള ഒരു ശൃംഖല തന്നെ എംപ്ലോയ്‌മെന്റ് വകുപ്പിന് ഉണ്ട്.

വരുമാനം ലഭിക്കുന്ന തൊഴിലുകൾക്ക് ഒപ്പം സ്വയം തൊഴിൽ പദ്ധതികൾക്കും, തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഇപ്പോൾ ഊന്നൽ നൽകി വരുന്നു. മാറുന്ന കാലത്തിന് അനുയോജ്യമായ പുതിയ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്നു.

എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്: സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാൻ അവസരം.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിര്‍ത്തി കൊണ്ട് തന്നെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിക്കുക ശേഷം വെബ്സൈറ്റ് വഴി പുതുക്കാനാവുന്നതാണ്.



2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിൽ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഡിസംബര്‍ 13 നും 2024 ജനുവരി 31 നുമിടയില്‍ ചുവടെ കൊടുത്ത എംബ്ലോയമേന്റ് എന്ന വെബ്സൈറ്റിലെ ‘സ്പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷൻ വഴിയോ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ പ്രത്യേക പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസര്‍ അറിയിച്ചു.


വെബ്സൈറ്റ് click here


സർക്കാർ ഉത്തരവ് 

01.01.2000 മുതൽ 31.10.2022 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് പരാമർശ ഉത്തരവുകൾ പ്രകാരം അനുവാദം നൽകിയിരുന്നു.



എന്നാൽ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് നിരവധി അപേക്ഷകൾ തുടർന്നും സർക്കാരിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ, വിവിധ കാരണങ്ങളാൽ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ ഉത്തരവ് പുറപ്പെടുവിക്കുന്ന ദിവസം മുതൽ 2024 ജനുവരി 31 വരെ പുതുക്കി പുനഃസ്ഥാപിക്കുന്നതിന് അനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.


Notification

Renew now