പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക



നിഷിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ


തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേയ്ക്ക് ലീവ് വേക്കൻസിയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.



ഡാറ്റാ എന്‍ട്രി തസ്തികയില്‍ ഒഴിവ്

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രവിഷ്‌കൃത പദ്ധതി പ്രകാരമുള്ള ഡാറ്റാ എന്‍ട്രി തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള 18 നും 41 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍ ആന്റ് വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയവും അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2331016.


ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴില്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 23 രാവിലെ 10നാണ് അഭിമുഖം. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ്ടുവും സെയിൽസ് ഓഫീസർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609



ലാബ് ടെക്നീഷ്യന്‍ നിയമനം

കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം. ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം: 20,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11 ന് കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി എത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2520626


പ്രോജക്ട് കോർഡിനേറ്റർ

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഡിനേറ്ററുകളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 30. ഫോൺ: 0471 2474550.



അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പൈലറ്റ് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്കിൽ സെന്റർ കോ ഓർഡിനേറ്റർ , സ്കിൽ സെന്റർ അസിസ്റ്റന്റ്, ട്രെയിനർ( ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസോസിയേറ്റ് ) ട്രെയിനർ (ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ) , എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27

കൂടുതൽ വിവരങ്ങൾക്ക് :9447391350


അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇൻഡക്ഷൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുളക്കുഴ, തെക്കേക്കര ,ചെട്ടികുളങ്ങര , തഴക്കര ,ഭരണിക്കാവ് , പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോളന്റീയർമാരെ പ്രതിമാസം 8000 രൂപ വേതന നിരക്കിൽ ആറു മാസത്തേക്ക് നിയോഗിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ളവരും മുളക്കുഴ,തെക്കേക്കര,ചെട്ടികുളങ്ങര,തഴക്കര,ഭരണിക്കാവ്,പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരും പ്ലസ് ടു / വി.എച്.എസ്.സി / തത്തുല്യം വിജയിച്ചവരുമായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജാതി , പ്രായം , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ചെങ്ങന്നൂർ / മാവേലിക്കര / ഭരണിക്കാവ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ഡിസംബർ 30 നകം അപേക്ഷ നൽകണം.



ലീഗല്‍ കൗണ്‍സിലര്‍ നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. നിയമ ബിരുദവും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നടത്തി മൂന്നുവര്‍ഷം പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഇ മെയില്‍: manjeri.mahilasamajam@gmail.com. അഭിമുഖം ഡിസംബര്‍ 30ന് ഉച്ചക്ക് ഒരുമണിക്ക് സരോജിനി അമ്മ മഹിളാ സമാജം ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2760028, 9447168435


ഡോക്ടര്‍, നഴ്‌സ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 തസ്തികകളില്‍ നിയമനം. എം.ബി.ബി.എസ് ബിരുദം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഡോക്ടര്‍ തസ്തികയിലേക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കോഴ്‌സ് വിജയം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ നഴ്‌സ് തസ്തികയിലേക്കുമുള്ള യോഗ്യതയാണ്. അഭിമുഖം ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടുമണിക്ക് മക്കരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ നടക്കും



ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.



പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (DGP)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വജിയം, അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിവയാണ് യോഗ്യത. 18നും 30നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂർ പോസ്റ്റ്, തെക്കുമ്മുറി, മലപ്പുറം ജില്ല, പിൻ: 676105 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494 2422696.



ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം. പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.