സെലക്റ്റ് സൂപ്പർ മാർക്കറ്റിലും നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍

സൂപ്പർ മാർക്കറ്റ്:  സെലക്റ്റ് മാർട്ടിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്




സെലക്റ്റ് മാർട്ടിൽ താഴെ പറയുന്ന  സ്‌റ്റാഫുകളെ ആവശ്യം 


1.ബില്ലിംഗ് സ്റ്റ‌ാഫ് (Male)


2.സ്‌റ്റോർ സൂപ്പർവൈസർ

(Male Or Female)


സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ ‌സ്റ്റോർ സൂപ്പർവൈസർ ആയി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്ക്


29.12.23 (വെള്ളി) രാവിലെ 11.00 മണിക്ക് WALK-IN Q INTERVIEW.

Selekt Mart, Contact +91 80866 80043


അഡ്രസ്സ് 

Shop No. 1/423-A3, Mattamel Arcade, Opp. Apollo Pharmacy, Nr. HDFC Bank, Eroor North, Kochi, Kerala-682306


വാക്ക് ഇന്‍ ഇന്റര്‍വ്യു  


ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, എ.എന്‍.എം, സ്വീപ്പര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വര്‍ഷം കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.



 താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറിയുടെ ചേമ്പറില്‍ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.


നാഷണൽ ആയുഷ് മിഷൻ വാക്ക് ഇൻറർവ്യൂ


നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്പെൻസറിലേക്കുള്ള ജി.എൻ.എം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.



മിഷൻ കോർഡിനേറ്റർ നിയമനം


 കേരള സർക്കാർ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് ഡയറക്‌ടർ ഓഫ് ഫിഷറീസ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന വിലാസത്തിൽ ജനുവരി 5 നകം അപേക്ഷകൾ സമർപ്പിക്കണം. പ്രായപരിധി 45 വയസ്സ് കവിയരുത്. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282936056, 9745470331.


സെക്യൂരിറ്റി ഗാര്‍ഡ് നിയമനം 


ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.