പരീക്ഷ എഴുതേണ്ട; ഉയർന്ന ശമ്പളം, സർക്കാർ ജോലി | Central Government Jobs Without Exams Apply Now

Central Government Jobs Without Exams Get A Job Via Interview



കേരളത്തിലെ നിരവധി യുവാക്കൾ സർക്കാർ ജോലിയാണ് ലക്ഷ്യമിടുന്നത്. കഠിനാധ്വാനം ഉണ്ടെങ്കിലും, പരീക്ഷകളിലോ അഭിമുഖങ്ങളിലോ തോൽക്കുമ്പോൾ ചിലർക്ക് നിരാശ തോന്നുന്നു. പക്ഷേ, പരീക്ഷയില്ലാതെ ഉയർന്ന ശമ്പളമുള്ള സർക്കാർ ജോലികൾ ലഭ്യമാണ്. ഈ ജോലികൾക്ക് പ്രവൃത്തിപരിചയം ആവശ്യമാണ്, പ്രത്യേകിച്ച് സ്വകാര്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക്. നിങ്ങൾക്ക് ആ അനുഭവം ഉണ്ടെങ്കിൽ, ഈ ജോലികൾ നിങ്ങൾക്കുള്ളതായിരിക്കാം.


ചില അവസരങ്ങൾ ഇതാ:


നിതി ആയോഗ്: ആസൂത്രണ കമ്മീഷനു പകരമുള്ള വിദഗ്ധ ഉപദേശക സമിതിയായി സേവനമനുഷ്ഠിക്കുന്ന നിതി ആയോഗ് നിർണായകമായ സാമ്പത്തിക, നയപരമായ കാര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഉപദേശിക്കുന്നു. കൺസൾട്ടന്റ്, സീനിയർ കൺസൾട്ടന്റ് തസ്തികകളിലേക്കുള്ള ഒഴിവുകൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പതിവായി ഒഴിവുകൾ സംബന്ധിച്ച ചെയ്യാറുണ്ട്.


ഇൻവെസ്റ്റ് ഇന്ത്യ: നാഷണൽ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസി എന്ന നിലയിൽ ഇൻവെസ്റ്റ് ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് അസോസിയേറ്റ്‌സിന് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇന്ത്യയിൽ നിക്ഷേപ സാധ്യതകൾ തേടുന്ന വ്യക്തികളെ സഹായിക്കുന്നു.


വിദേശകാര്യ മന്ത്രാലയം: G20 പോലുള്ള പ്രോജക്റ്റുകളിൽ കൺസൾട്ടന്റ് റോളുകൾക്കായി ഉദ്യോഗാർത്ഥികളെ ഇടയ്ക്കിടെ ക്ഷണിക്കുന്നു, മന്ത്രാലയം പലപ്പോഴും മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള ജോലികൾ നൽകുന്നു. ഈ ഓപ്പണിംഗുകൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്നു, പ്രാഥമികമായി അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുത്തവയാണ്.


ഈ മൂന്ന് കേന്ദ്ര സർക്കാർ മേഖലകളിലും ജോലി ലഭിക്കണമെങ്കിൽ ഇവരുടെ ഒഫിഷ്യൽ വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിക്കുക. ഒഴിവുകൾ അവർ പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷകളില്ലാത്തതിനാൽ തന്നെ അഭിമുഖത്തിലൂടെയോ അല്ലാതെയോ ആകും ഇവർ ജീവനക്കാരെ തിരഞ്ഞെടുക്കുക.


താല്‍ക്കാലിക ഒഴിവുകള്‍


ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍- 0474-2790971.


ഡാറ്റാ എന്‍ട്രി തസ്തികയില്‍ ഒഴിവ്

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രവിഷ്‌കൃത പദ്ധതി പ്രകാരമുള്ള ഡാറ്റാ എന്‍ട്രി തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള 18 നും 41 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍ ആന്റ് വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയവും അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2331016.


വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 10ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.


അപ്രന്റിസ് - ഒഴിവുകൾ - 15


ഏഴാം ക്ലാസ്. 18 - 41. 12550 രൂപ. ഒഴിവ്

തിരുവനന്തപുരത്തെ മുട്ടത്തറയിൽ.


ഫോൺ: 0487-2459800.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.