നിങ്ങളുടെ പഞ്ചായത്തിൽ വന്ന കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – Kerala Temporary Govt Jobs December 2023

 ജില്ലാ കോ-ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ പോഷൻ അഭിയാൻ പദ്ധതിയിലെ ജില്ലയിൽ ഒഴിവുള്ള, ജില്ലാ കോ -ഓഡിനേറ്റർ, ബ്ലോക്ക്‌ കോ-ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടർ സയൻസ് / ഐ.ടി.എന്നീ വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതികവിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിലും

ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് സാങ്കേതിക വിദ്യ എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം. പ്രായപരിധി 20-35 വയസ്സ്.

അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.എസ്. സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ജനുവരി 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.

ഫോൺ : 0484 2423934




അപ്രന്റ്റിസ് ക്ലര്‍ക്ക് നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രന്റ്റിസ് ക്ലര്‍ക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റ് നിരക്കില്‍ ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനം. പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത.: ബിരുദം, ഡി സി എ/ സി ഒ പി എ. മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉണ്ടായിരിക്കണം. അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്. ഫോണ്‍ 04742794996.


വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് ഓര്‍ത്തോപീഡിക്സ്, ഡെര്‍മറ്റോളജി, ഇഎന്‍ടി, ജനറല്‍ മെഡിസിന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും.

യോഗ്യത – എം ബി ബി എസ് പ്ലസ് ഡിപ്ലോമ/ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. ശമ്പളം പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ് എസ് എല്‍ സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം, എംബിബിഎസ് ബിരുദം, പിജി/ഡിഎന്‍ബി സര്‍ട്ടിഫിക്കറ്റ്. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്. ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ -1



നിയുക്തി മെഗാ തൊഴില്‍മേള

തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066


അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സൈക്കോളജി , സോഷ്യോളജി , സോഷ്യൽ വർക്ക് , ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ

28 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുക

വിവരങ്ങൾക്ക് : 7012961514 ,ഇമെയിൽ : seedsuraksha@gmail.com



വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 10ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.


നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ച 65 വയസ് തികയാത്ത ആരോഗ്യവാന്‍മാരായിരിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2701029.



ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍- 0474-2790971.


ഡാറ്റാ എന്‍ട്രി തസ്തികയില്‍ ഒഴിവ്

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രവിഷ്‌കൃത പദ്ധതി പ്രകാരമുള്ള ഡാറ്റാ എന്‍ട്രി തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള 18 നും 41 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍ ആന്റ് വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയവും അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2331016.