ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിൽ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ കരാർ അടിസ്ഥാനത്തില്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക.
ശമ്പളം & യോഗ്യത വിവരങ്ങൾ
പ്രതിമാസവേതനം 25,000 രൂപ.
ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ജനുവരി 23 വരെ അപേക്ഷ നൽകാം. കൂടുതൽ അറിയാനും മറ്റു വിഭാരങ്ങൾക്കും അപേക്ഷാഫോറവുംത്തിനും താഴെ വെബ്സൈറ്റ് സന്ദർശിക്കുക.
website -Click here
www.cfrdkerala.in ല്‍ ലഭിക്കും.
ഫോണ്‍: 0468 2961144
കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ
പ്രോജക്ട് കോർഡിനേറ്റർ
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B Tech, അഭികാമ്യം: MBA
പരിചയം: 8 വർഷം
പ്രായപരിധി: 40 വയസ്
ശമ്പളം : 80,000 - 60,000 രൂപ
ഡെപ്യൂട്ടി ചീഫ് കൺസൾട്ടന്റ്
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B ടെക് കൂടെ ബിരുദാനന്തര ബിരുദം (എഞ്ചിനീയറിംഗ്, അനുബന്ധ വിഷയങ്ങളിൽ) പരിചയം: 20 വർഷം
പ്രായപരിധി: 62 വയസ്സ്
ശമ്പളം : 1,75,000 - 2,00,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കി ജനുവരി 12ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്,ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം ഇമെയിലിൽ അയയ്ക്കണം.
ഇമെയിൽ : director.mwd@gmail.com
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റെസിഡൻ്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു.
ജനുവരി നാലിന് രാവിലെ10am മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂ നടക്കും.
അധിക യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.ഫോൺ നമ്പർ,: 04832764056
Join the conversation