ഏഴാം ക്ലാസ്സ് യോഗ്യതയിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ജോലി : കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി ഇപ്പോള്‍ അസിസ്റ്റൻ്റ്, സ്റ്റെനോ-ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 9 ഫെബ്രുവരി 2024 മുതല്‍ 24 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.
അപേക്ഷ ആരംഭിക്കുന്ന തിയതി 9 ഫെബ്രുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി 24 ഫെബ്രുവരി 2024
ഒഴിവുകള്‍
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
അസിസ്റ്റൻ്റ് 04 Rs.30,995/-
സ്റ്റെനോ-ടൈപ്പിസ്റ്റ് 04 Rs. 22,290/-
ഓഫീസ് അറ്റൻഡൻ്റ് 04 Rs. 18,390/-
ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,390 രൂപ
സ്റ്റെനോടൈപ്പിസ്റ്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: പത്താം ക്ലാസ്, ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് & മലയാളം )ലോവർ (KGTE/ MGTE)കൂടെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിനൊപ്പം ഷോട്ട് ഹാൻഡ് ലോവർ (ഇംഗ്ലീഷ് &മലയാളം).
പ്രായപരിധി: 45 വയസ്സ് (വിരമിച്ചവർക്ക് 62 വയസ്സ്)
ശമ്പളം: 22,290 രൂപ
അസിസ്റ്റന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 30,995 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Join the conversation