പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനത്തിൽ പാക്കിങ് അസിസ്റ്റന്റ് ജോലി നേടാം

വാക് ഇൻ ഇന്റർവ്യൂ വഴി ജോലി നേടാം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനം നടത്തുന്നു.




👉🏻ഉയർന്ന പ്രായപരിധി 50 വയസ്.


👉🏻യോഗ്യത വിവരങ്ങൾ?



👉🏻പ്ലസ് ടു പാസും ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ/ പാക്കിംഗ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അവസരം


👉🏻എങ്ങനെ ജോലി നേടാം?


👉🏻വാക് ഇൻ ഇന്റർവ്യൂ തിരുവല്ലത്തുള്ള സി ഡിറ്റ് മെയിൻ ക്യാമ്പസിലെ ഓഫീസിൽ നടത്തും.


താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 27നു രാവിലെ 10.30 മുതൽ ഒരു മണിവരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8075688097


⭕️അപ്രന്റീസ് നഴ്സുമാരെ നിയമിക്കുന്നു

മലപ്പുറം ജില്ലയില്‍ ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.



⭕️ഏകാരോഗ്യപദ്ധതിയില്‍ ഒഴിവുകള്‍

ഇടുക്കി ജില്ലയില്‍ ഏകാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വണ്‍ ഹെല്‍ത്ത് മാനേജര്‍ (ഒഴിവ് 1), പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്ററ് (ഒഴിവ് 1), ഡാറ്റ മാനേജ്മെന്റ് അസിസ്റ്റന്റ് (ഒഴിവ് 1)എന്നീ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തര ബിരുദം, (പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്) സോഷ്യല്‍ ഡെവലപ്‌മെന്റ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനത്തെക്കുറിച്ച് പരിജ്ഞാനവും സര്‍ക്കാര്‍ മേഖലയിലുള്ള പ്രവൃത്തിപരിചയവും എന്നിവയാണ് വണ്‍ ഹെല്‍ത്ത് മാനേജര്‍ തസ്തികയിലേക്കുളള യോഗ്യത. പ്രായം 2023 ജൂണ്‍ ഒന്നിന് 55 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 60 ,000 രൂപ.

പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ് തസ്തികയിലേക്കുളള യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കിയ ബിരുദവും(അലോപ്പതി, ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി സയന്‍സ്, ബിഡിഎസ്, ബിഎസ്സി നഴ്‌സിംഗ്) പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും എം.എസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്‌ട്വെയറിലും ഉള്ള പ്രാവീണ്യവും. പ്രായം 2023 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസവേതനം 45,000 രൂപ. ഡാറ്റ മാനേജ്‌മെന്റ് അസിസ്റ്റന്റ് തസ്തികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയുമാണ്. പ്രായം 2023 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030.