WALK IN INTERVIEW ON 07-02-2024 FOR TECHNICIAN GR II(ELECTRICIAN) AT THIRUVANANTHAPURAM DAIRY
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയനിലെ മിൽമയുടെ കൊല്ലം ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
ടെക്നീഷ്യൻ Gr II ( ഇലക്ട്രീഷ്യൻ)
യോഗ്യത: ITI (ഇലക്ട്രീഷ്യൻ) യിൽ NCVT സർട്ടിഫിക്കറ്റ്, വയർമാൻ ലൈസൻസ്പരിചയം
1. ഒരു വർഷത്തെ അപ്രൻ്റീഷിപ്പ് സർട്ടിഫിക്കറ്റ്
2. 2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).ശമ്പളം: 21,000 രൂപ
ജൂനിയർ അസിസ്റ്റന്റ്
ഒഴിവ്: 4
യോഗ്യത : BCom
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM തുടങ്ങിയ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 17,000 രൂപ
ഇന്റർവ്യൂ തിയതി: ഫെബ്രുവരി 7 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാംകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
യോഗ്യത – എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായം പരിധി – 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രതിമാസ ശമ്പളം – 18000 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
0484-2422458.
സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു.
ജനറൽ നഴ്സിംഗ് മിഡ് വൈഫറി / ബി.എസ്‌സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനായോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 19 വൈകിട്ട് അഞ്ചു മണി.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2575050
വാക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് എന്നിവയിലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-221868.
Join the conversation