ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ജോലി

 ഗവ.ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി കാന്റീനിൽ കഴിവുള്ള കുക്ക്,അസി.കുത്ത് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു.




യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കുക്ക് തസ്‌തികയിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.


താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം


കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.


ദിവസ ശമ്പളത്തിൽ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ജോലി


താത്കാലിക നിയമനം തൃപ്പൂണിത്തുറ ഗവ.ആയൂർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ക്ലീനിങ് / മൾട്ടി പർപ്പസ് വർക്കർ (എൽ ജി എസ്) സ്റ്റാഫ് തസ്‌തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലികമായി നിയമനം നടത്തുന്നു.


യോഗ്യത വിവരങ്ങൾ?

പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം,പത്താം ക്ലാസ് വിദ്യാഭ്യാസ ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.


കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ ജോലി : 

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇപ്പോള്‍ റിഗ്ഗർ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ തസ്തികയില്‍ മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ എട്ടാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 30 മാർച്ച് 2024 വരെ അപേക്ഷിക്കാം.


കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ റിഗ്ഗര്‍ ട്രെയിനീ ജോലി എങ്ങനെ അപേക്ഷിക്കാം?

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ റിഗ്ഗർ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 30 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.


അപേക്ഷേ ലിങ്ക് 

നോട്ടിഫിക്കേഷൻ ലിങ്ക്