ഇന്ന് വന്ന വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ താല്‍ക്കാലിക ജോലി PSC പരീക്ഷ വേണ്ട

 ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്മെന്റ്, കൊമേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in




അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത. റോഡ് നിര്‍മ്മാണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 18 ന് വൈകിട്ട് നാല് മണിക്ക് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് – 685603 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്


എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 13 ന്

ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള വര്‍ക്ക് മാര്‍ച്ച് 13 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും ഉണ്ടാകും. ഫോണ്‍ – 7012212473, 8281359930.



അപേക്ഷ ക്ഷണിച്ചു

സുരക്ഷ പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം. യോഗ്യത- പ്രോജക്ട് മാനേജര്‍: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും, റൂറല്‍ ഡെവലപ്പ്‌മെന്റ് ഹെല്‍ത്ത്, എച്ച് ഐ വി/ എയ്ഡ്‌സ് പ്രോഗ്രാം എന്നിവയില്‍ ഒന്നില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. മാര്‍ച്ച് 13ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. ഫോണ്‍ 0474 2796606, 7012071615. വിലാസം എല്‍ എ എസ് കോമ്പോസിറ്റ് സുരക്ഷാ പ്രോജക്ട്, എ ആര്‍ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം, മേടയില്‍ മുക്ക്, രാമന്‍കുളങ്ങര, കൊല്ലം.


ഇൻസ്ട്രക്ടർ നിയമനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ MMTM ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മാർച്ച് 13ന് നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0470 2622391.



താല്‍ക്കാലിക നിയമനം

ആലപ്പുഴ: ഗവ.ടി. ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ( 2ഒഴിവ് ) ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇന്ത്യന്‍ മിലിറ്ററി സര്‍വീസില്‍ നിന്നും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ) റാങ്കില്‍ വിരമിച്ച, നല്ല ശാരീരിക ക്ഷമത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 30 – 50. ഇവരുടെ അഭാവത്തില്‍ 55 വയസ്സ് ഉള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 20 വൈകുന്നേരം 5ന് മുന്‍പായി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ അപേക്ഷ നല്‍കുക. എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം.


ഹോമിയോ ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസ്റ്റിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- സിസിപി/ എന്‍സിപി/ തത്തുല്യം. പ്രതിമാസ വേതനം: 14700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്. രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487- 2939190.



ഇസിജി ടെക്‌നീഷ്യന്‍ നിയമനം

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇസിജി ടെക്‌നീഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 13ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും. പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ഡിപ്ലോമ, കേന്ദ്ര/സംസ്ഥാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍/ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്നിവയുടെ കീഴില്‍ വരുന്ന ആശുപത്രികളില്‍ മൂന്നുവര്‍ഷത്തെ ഇസിജി/ടിഎംടി ടെക്‌നീഷ്യനായി പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ബാച്ചിലര്‍ ഡിഗ്രി ഉള്ളവരെ പരിഗണിക്കും. പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം.

താല്പര്യമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0487-2200310.



മത്സ്യഫെഡ് എറണാകുളം ജില്ലയിൽ വാക്ക് – ഇൻ – ഇൻറർവ്യൂ

മത്സ്യഫെഡിൽ ഒബിഎം സർവ്വീസ് സെൻററിൽ പരിചയ സമ്പന്നരായ മെക്കാനിക്കുകളെ തെരഞ്ഞെടുക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ഒരു വാക്ക് – ഇൻ – ഇൻറർവ്യൂ മാർച്ച് 14 വ്യാഴാഴ്ച രാവിലെ 11 ന് തോപ്പുംപടി മത്സ്യഫെഡ് ജില്ലാ ഓഫീസിൽ നടത്തുന്നു.

യോഗ്യത 1)ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) എന്നീ ട്രേഡുകളിൽ യോഗ്യതയുള്ള വരും ഒബിഎം സർവീസിങ്ങിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും.നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒബിഎം സർവീസ് രംഗത്ത് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയം. ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സുസുക്കി മോട്ടോർ കോർപ്പറേഷനുകളിൽ നിന്നും ലഭ്യമാകുന്ന എൻജിനുകളുടെ സെയിൽസ് റിബേറ്റ് തുക, വിൽപ്പനാനന്തര സർവീസ് ചെലവ് എന്ന ഇനത്തിൽ 10000/- രൂപയും എൻജിൻ റിപ്പയർ സർവീസ് ചാർജ് ആയി ലഭിക്കുന്ന തുകയുടെ 60 ശതമാനം രൂപയും ലഭിക്കും. താല്പര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം നേരിട്ട് ഇൻറർവ്യൂവിനായി ഹാജരാകണം. ഫോൺ 0484-2222511.


പാരാ ലീഗല്‍ വൊളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ പാരാ ലീഗല്‍ വൊളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസായ സേവന സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ ലഭിക്കും. സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ചയം, കല്‍പ്പറ്റ നോര്‍ത്ത് പോസ്റ്റ് എന്ന വിലാസത്തില്‍ മാര്‍ച്ച് 16 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 207800.



ഫിസിയോതെറാപ്പിസ്റ്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം. സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചിരിക്കണം. പ്രായപരിധി : 18-36, എസ്.സി, എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.



താത്ക്കാലിക നിയമനം അപേക്ഷകള്‍ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ സ്വീപ്പര്‍ ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ ജോലികള്‍ക്കായി ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 14ന് രാവിലെ 10.30 ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ ജോലികള്‍ക്കായി അഭിമുഖം കൂടാതെ പ്രോയോഗിക പരീക്ഷ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. മാര്‍ച്ച് 13 പകല്‍ 3 മണി വരെ അപേക്ഷകള്‍ നല്‍കാം.

വിവരങ്ങള്‍ക്ക് www.dtpcalappuzha.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക