ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ 26 അധ്യാപകരുടെ ഒഴിവുകൾ

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 29 ഒഴിവുകൾ



ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്‌ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്‌ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.

വിവിധ വിഷയങ്ങളിലെ ഒഴിവും കൂടിക്കാഴ്ച തീയതിയും സമയവും താഴെ പറയുന്നു.

1. സംസ്കൃതം (5 ഒഴിവ്, മേയ് 14 ഉച്ചയ്ക്ക് 12.30. )

2. ഹിന്ദി (ഒരു ഒഴിവ്, മേയ് 14, രാവിലെ 9 മണി )

3. സുവോളജി ( ഒരു ഒഴിവ്, മേയ് 14 രാവിലെ9 മണി)

4. ബോട്ടണി (3ഒഴിവ്,മേയ് 14,12.30 pm)

5. ഇംഗ്ലീഷ് (2 ഒഴിവ്, മേയ് 15 രാവിലെ 9 മണി,)

6. ഫംഗ്ഷണൽ ഇംഗ്ലീഷ് (4 ഒഴിവ്, മേയ് 15 രാവിലെ 9 മണി )

7. ഇക്കണോമിക്‌സ് (3 ഒഴിവ്‌, മേയ് 15, 12.30 pm)

8. ഫിസിക്സ് ( 3 ഒഴിവ്.മേയ് 15, 12.30 pm) 9. കെമിസ്ട്രി (3 ഒഴിവ്, മേയ് 16, 12.30 pm)

10. ബയോ കെമിസ്ട്രി ( ഒരു ഒഴിവ്, മേയ് 16, 9 am)

11. ന്യൂട്രിഷൻ (ഒരു ഒഴിവ്, മേയ് 16, രാവിലെ 9 )

12. മാത്തമാറ്റിക്സ‌സ് ( ഒരു ഒഴിവ്, മേയ് 16 രാവിലെ 9 മണി )

13. മലയാളം (ഒരു ഒഴിവ്, മേയ് 16, 12.30 PM)



കൂടിക്കാഴ്ചയ്ക്കായി ഉദ്യോഗാർത്ഥികൾ ഒരു മണിക്കൂർ മുൻപേ എത്തിച്ചേരണം. വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ സർക്കാർ, യു ജി സി ചട്ടങ്ങൾ പ്രകാരം. ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതമാണ് ഹാജരാകേണ്ടത്.. യു ജി സി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ മാത്രമേ മറ്റു ഉദ്യോഗാർത്ഥികളെ പരിഗണിക്കുകയുള്ളു. വിശദവിവരങ്ങൾ ദേവസ്വം വിജ്ഞാപനം വഴിയറിയാം.

Phone: 0487-2556335, Ext n-248,235 എന്ന ഫോൺ നമ്പറിൽ നിന്നും ദേവസ്വം വെബ്സൈറ്റ്  (www.guruvayurdeva swom.nic.in) വഴിയും അറിയാം.