വാര്‍ഡന്‍ തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു
വയനാട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു.
എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്‍, മുന്‍പരിചയം അഭികാമ്യം.
താല്‍പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
കണ്ണൂർ: കണ്ണപുരം ഗവ.കെമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകാനിടയുള്ള താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നു.
ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ വേര്‍ഡ് പ്രൊസസിങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്റ് ആന്റ് ടൈപ്പ്‌റൈറ്റിങ്, ബി കോം, ടാലി/ ഡി ടി പി എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
Join the conversation