ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചു വഴി സെക്യൂരിറ്റി / നൈറ്റ് ഗാര്‍ഡ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സെക്യൂരിറ്റി/നൈറ്റ് ഗാര്‍ഡ് തസ്തികയിലേക്ക് രണ്ട് താല്‍ക്കാലിക ഒഴിവുകള്‍ അപേക്ഷ ക്ഷണിക്കുന്നു. ഒന്ന് ഓപ്പണ്‍ വിഭാഗത്തിലും മറ്റൊന്ന് ഇ/ടി/ബി വിഭാഗത്തിലുമാണ്.
യോഗ്യതകൾ: വനിതകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ, ഏഴാം ക്ലാസ്സ് വിജയിച്ചിരിക്കണം. രണ്ട് വര്‍ഷത്തെ തൊഴില്‍പരിചയം വേണം
2024 ജനുവരി 1ന് പ്രായം 18 മുതല്‍ 41 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 12,000 രൂപ പ്രതിമാസം.
വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേയ് 13ന് മുമ്പായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ സാധാരണക്കാരെയും പരിഗണിക്കുന്നതാണ്.
Join the conversation