സൗജന്യ വിസയിൽ വമ്പൻ തൊഴിലവസരങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി നേടാം.
ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. പ്രവാസി മലയാളിയായ എം.എ. യൂസഫലി സ്ഥാപിച്ച "എംകെ" ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. തങ്ങളുടെ വിദേശരാജ്യങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫിനെ വിളിക്കുന്നു.പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനും ജോലി നേടാനും സാധിക്കും.
അക്കൗണ്ടൻറ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയിൽസ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മോഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് - ഷവർമ്മ - സലാഡ് മേക്കർ എന്നീ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ.
നിങ്ങളുടെ യോഗ്യത എന്തുമാകട്ടെ അതിനനുസരിച്ചുള്ള നിരവധി ഒഴിവുകളാണ് ലുലു ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ ലിസ്റ്റ് ആയി നൽകുന്നു.
വിശദമായ ബയോഡേറ്റ, കളർ പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അവസരം. കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിലും തൃശൂർ ലുലു കൺവെൻഷൻ സെൻറർ (ഹയാത്ത്) ലുമാണ് അഭിമുഖം നടക്കുന്നത്. രാവിലെ 9 മണി മുതൽ മൂന്ന് വരെയാണ് സമയം.
Join the conversation