ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി നേടാം

 മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍, കുക്ക് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.




കുക്ക് തസ്തികയിലേയ്ക്ക് എസ്എസ്എല്‍സി, കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രൊഡക്‍ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വാര്‍ഡന്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍സി.



 വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്കും മുന്‍ഗണന നല്‍കും.


താല്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.