കൊച്ചിൻ ഷിപ്പ്‌യാർഡിൽ വർക്കർ ഒഴിവുകൾ
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ജനറൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി മെയ് 22ന് മുൻപായി അപേക്ഷിക്കുക
Cochin Shipyard ജനറൽ വർക്കർ റിക്രൂട്ട്മെന്റ് 2024 ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ഒഴിവ്: 15
യോഗ്യത : ഏഴാം ക്ലാസ്
അഭികാമ്യം:
1. ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് / കാറ്ററിംഗ് ആൻഡ് റസ്റ്റോറൻ്റ് മാനേജ്‌മെൻ്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്
2. മലയാളത്തിൽ പരിജ്ഞാനം
പ്രായപരിധി: 30 വയസ്സ്
( OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 20,000 - 21,000 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Join the conversation