കേരള സർക്കാർ താത്കാലിക നിയമനം
ലൈഫ് ഗാര്‍ഡ്
ട്രോളിംഗ് നിരോധന കാലയളവിലേക്ക് തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് എട്ട് ലൈഫ് ഗാര്‍ഡുകളെ താല്‍ക്കാലികാ
അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാം
പ്രായ പരിധി?
18 നും 45 വയസ്സിനുമിടയില്‍ പ്രായമുള്ളതും നീന്തല്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
മുന്‍പരിചയം ഉളളവര്‍ക്കും ഗോവയിലെ എന്‍.ഐ.ഡബ്ല്യൂ.എസ് നിന്നുള്ള പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറോഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര - 691 582-ല്‍ മെയ് 20നകം ലഭിക്കണം.
അധ്യാപക നിയമനം
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2024 - 25 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിഷയം, തീയതി, സമയം എന്ന ക്രമത്തില്‍
അസി.പ്രൊഫസര്‍ കോമേഴ്‌സ് - മെയ് 15 രാവിലെ 10മണി.
അസി.പ്രൊഫസര്‍ മാത്തമാറ്റിക്‌സ്, ഹിന്ദി - ഉച്ചക്ക് രണ്ട് മണി. അസി.പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ് - 16ന് രാവിലെ 10 മണി. അസി.പ്രൊഫസര്‍ മലയാളം, ഇലക്‌ട്രോണിക്‌സ് - ഉച്ച രണ്ട് മണി.
അസി.പ്രൊഫസര്‍ ഇംഗ്ലീഷ്, ജേര്‍ണലിസം - 17 ന് രാവിലെ 10 മണി.
യോഗ്യത: യു ജി സി നിബന്ധന പ്രകാരം. യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.
വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു
ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അതാത് വിഷയങ്ങളില്‍ 55ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബീരുദമാണ് യോഗ്യത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 17ന് വൈകിട്ട് മൂന്ന് മണിക്കകം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ ലഭ്യമാക്കണം.
അപേക്ഷാ ഫോറം കോളേജ് ഓഫീസിലും gascuduma.ac.in ലും ലഭിക്കും.
ഫോണ്‍: 9188900216.
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
(www.collegiateedu.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം).
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി - നോണ്‍ക്രിമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ് / പി എച്ച് ഡിയും ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10.30ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
Join the conversation