ആയൂര്‍വേദ കോളേജിൽ വിവിധ ഒഴിവുകൾ
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ തെറാപിസ്റ്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് 550 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.
യോഗ്യത:- പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം.പത്താം ക്ലാസ്സ് പാസ്സായിരിക്കണം, ഒരു വര്‍ഷം ക്രിയാക്രമങ്ങളില്‍ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം.
01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ , ഫോൺ നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
Join the conversation