കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) യിൽ ജോലി നേടാം
കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) സുസ്ഥിരവും ന്യൂതനവുമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ പ്രൊഫഷണൽ കൺസൾട്ടിംഗ് എൻജിനീയർമാരായി പ്രവർത്തിക്കുന്നതിനുമായി കിഫ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഈ സ്ഥാപനത്തിലേക്ക് ഇപ്പോൾ വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്. താല്പര്യമുള്ളവർക്ക് 2024 ജൂൺ 25വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.
Job Details
- ബോർഡ്: Kerala infrastructure investment fund board (KIIFB)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: CMD/KIIFCON/01/2024
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 10
- തസ്തിക:--
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2024 ജൂൺ 12
- അവസാന തീയതി: 2024 ജൂൺ 25
Vacancy Details
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആകെ 10 ഒഴിവുകളാണ് ഉള്ളത്.
- പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ 05
- ഗ്രാജ്വേറ്റ് ട്രെയിനികൾ 05
- ടെക്നിക്കൽ അസിസ്റ്റൻ്റ് 03
Age Limit Details
KIIFCON റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് ഇനി പരാമർശിക്കുന്നത്.
- പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ 28 വയസ്സ്
- ഗ്രാജ്വേറ്റ് ട്രെയിനികൾ 28 വയസ്സ്
- ടെക്നിക്കൽ അസിസ്റ്റൻ്റ് 35 വയസ്സ്
Educational Qualifications
- പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ സ്ട്രക്ചറൽ എഞ്ചിനീയറിംഗ് / ട്രാൻസ്‌പോർട്ടേഷൻ / ജിയോ ടെക്‌നിക്കൽ / ഹൈഡ്രോളിക്‌സ് & വാട്ടർ / ജിയോ ഇൻഫോർമാറ്റിക്സ് / ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് & മാനേജ്‌മെൻ്റ് / എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് / കൺസ്ട്രക്ഷൻ മാനേജ്‌മെൻ്റ് എന്നിവയിൽ ബിരുദാനന്തര യോഗ്യതയുള്ള സിവിൽ എഞ്ചിനീയറിംഗിൽ ബി ടെക്/ബിഇ. അഥവാ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര യോഗ്യത
- ഗ്രാജ്വേറ്റ് ട്രെയിനികൾ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ അഥവാ ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ബി.ഇ
- ടെക്നിക്കൽ അസിസ്റ്റൻ്റ് ട്രാൻസ്‌പോർട്ട് പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം, ഗതാഗത ആസൂത്രണ പദ്ധതികളിൽ 2 വർഷത്തെ പരിചയവും അനുബന്ധ മേഖലകളും
Salary Details
- പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനികൾ Rs. 25,000/-
- ഗ്രാജ്വേറ്റ് ട്രെയിനികൾ Rs. 20,000/-
- ടെക്നിക്കൽ അസിസ്റ്റൻ്റ് Rs. 32,500/-
എങ്ങനെ അപേക്ഷിക്കാം?
- യോഗ്യരായ ഉദ്യോഗാർഥികൾ cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
- അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
- തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
- യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
- പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
- 2024 ജൂൺ 25 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക.
Join the conversation