തൃശ്ശൂർ ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാം

കേരള സര്‍ക്കാരിന് കീഴില്‍ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഔഷധിയില്‍ (Oushadhi) തൊഴിലവസരം. ഔഷധിക്ക് കീഴില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടക്കുന്ന നിയമനമാണിത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ജൂണ്‍ 5നകം തപാല്‍ വഴി അപേക്ഷിക്കാം. 



തസ്തിക& ഒഴിവ്

തൃശൂരിലെ ഔഷധി സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് നിയമനം. 2 ഒഴിവ്


പ്രായപരിധി: 22 വയസ് മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും. 


വിദ്യാഭ്യാസ യോഗ്യത: സി.എ ഇന്റര്‍

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം : 25,000 രൂപ. 


അപേക്ഷ: ഉദ്യോഗാര്‍ഥികള്‍ 2024 ജൂണ്‍ 6ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം

Notification


മറ്റു ജോലി ഒഴിവുകൾ ചുവടെ 


പ്രോജക്ട് അസിസ്റ്റന്റ്


തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്‌സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708


വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ


വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനൻന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 


താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി ആൻഡ് യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂൺ 25നു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.


ക്യാമ്പ് അസിസ്റ്റന്റ്


തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എഞ്ചിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി പരീക്ഷ- മൂല്യ നിർണ്ണയ ക്യാമ്പിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 11നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484