കേരള സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാരവകുപ്പിൽ ജോലി അവസരം
കേരളത്തില്‍ വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാം: കേരള സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാരവകുപ്പിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൺ മേറ്റി പോസ്റ്റുകളില്‍ മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 5 വരെ അപേക്ഷിക്കാം.
Vacancy Details
കേരള ടൂറിസം വകുപ്പ് ആകെ 17 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഫുഡ് ബിവറേജ് സ്റ്റാഫ് (5), ഹൗസ് കീപ്പിംഗ് സ്റ്റാഫ് (6), കിച്ചൻ മേട്ടി (2), കുക്ക് (1), റിസപ്ഷനിസ്റ്റ് (4) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഫുഡ് ബിവറേജ് സ്റ്റാഫ് 03 02
ഹൗസ് കീപ്പിംഗ് സ്റ്റാഫ് 06 -
കിച്ചൻ മേട്ടി 01 01
കുക്ക് 01 -
റിസപ്ഷനിസ്റ്റ് 03 01
Age Limit Details
18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
Qualification Details
ഓരോ തസ്തികയ്ക്കും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും പരിചയവും ആവശ്യമാണ്. ഫുഡ് ബിവറേജ് സ്റ്റാഫിനും റിസപ്ഷനിസ്റ്റിനും പ്രീ-ഡിഗ്രിയും ബന്ധപ്പെട്ട മേഖലയിൽ സർട്ടിഫിക്കറ്റും വേണം. ഹൗസ് കീപ്പിംഗ് സ്റ്റാഫിന് എസ്എസ്എൽസിയും പ്രസക്തമായ കോഴ്സും ആവശ്യമാണ്. കുക്കിന് എസ്എസ്എൽസിയും ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റും വേണം. കിച്ചൻ മേട്ടിക്ക് എസ്എസ്എൽസിയും ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Position Qualifications Experience
ഫുഡ് & ബിവറേജ് സ്റ്റാഫ്/ റിസപ്ഷനിസ്റ്റ് (Food & Beverage Staff/ Receptionist)
പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം
കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ
വെയിറ്റർ/ ക്യാപ്റ്റൻ/ ബട്ലർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് (Housekeeping Staff)
എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
6 മാസത്തെ പ്രവർത്തിപരിചയം
കുക്ക് (Cook)
എസ്എസ്എൽസി അല്ലെങ്കിൽ തുല്യത
കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
2 വർഷത്തെ പ്രവൃത്തിപരിചയം.
കിച്ചൻ മേട്ടി (Kitchen Helper)
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പരിചയം.
Application Process
അപേക്ഷകർ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം "The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011" എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 12 വൈകുന്നേരം 4 മണി ആണ്.
Join the conversation