ഇന്ന് വന്ന പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലി ഒഴിവുകൾ

 ⭕️റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരള-യിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsre.kerala.gov.in.




⭕️ഡോക്ടർ, സ്റ്റാഫ് നഴ്‌സ് അഭിമുഖം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സൈക്യാട്രിയിൽ എം.ഡി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 45 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിൽ രാവിലെ 11നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11.30നുമാണ് അഭിമുഖം. നെയ്യാറ്റിൻകര വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലി ചെയ്തവരെ പരിഗണിക്കില്ല.



⭕️സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പർ കം അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10.30 ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് വിജയം ബിരുദധാരിയായിരിക്കരുത്. പ്രായം 18 നും 50 നും ഇടയിൽ.


⭕️റിസർച്ച് അസിസ്റ്റന്റ് നിയമനം

ആരോഗ്യ വകുപ്പിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് സെന്റർ കേരള എന്ന സ്ഥാപനത്തിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരുടെ മൂന്ന് ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: shsrc.kerala.gov.in



⭕️കമ്പനി സെക്രട്ടറി താല്‍ക്കാലിക ഒഴിവ്

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസോസിയേഷന്‍ മെമ്പര്‍ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 12ന് മുമ്പായി ksdcsection@gmail.com ഇ-മെയിലില്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2331469.


⭕️അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകൾ

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ, ഇൻസ്ട്രക്ടർ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിന് ബി.കോം (റഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ ജൂൺ 14 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2537676, 9633345535.