പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് KSRTC ൽ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആവാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ KSRTC യില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.




KSRTC Swift Recruitment 2024 Latest Notification Details

  • സ്ഥാപനത്തിന്റെ പേര് KSRTC-SWIFT
  • ജോലിയുടെ സ്വഭാവം Kerala Govt
  • Recruitment Type Temporary Recruitment
  • Advt No N/A
  • തസ്തികയുടെ പേര് ഡ്രൈവര്‍ കം കണ്ടക്ടര്‍
  • ഒഴിവുകളുടെ എണ്ണം Various
  • ജോലി സ്ഥലം All Over Kerala
  • ജോലിയുടെ ശമ്പളം Rs.20,000 – 25,000/-
  • അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍ വഴി
  • അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂണ്‍ 10
  • അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂണ്‍ 30
  • ഒഫീഷ്യല്‍ വെബ്സൈറ്റ് https://ksrtcswift.kerala.gov.in/


ഒഴിവുകള്‍ 

KSRTC-SWIFT യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള  ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


SL തസ്തികയുടെ പേര്

1 ഡ്രൈവര്‍ കം കണ്ടക്ടര്‍


പ്രായപരിധി 

KSRTC-SWIFT ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


തസ്തികയുടെ പേര് പ്രായ പരിധി

ഡ്രൈവര്‍ കം കണ്ടക്ടര്‍ അപേക്ഷ സമർപ്പിക്കുന്നതിനുളള    അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ .


വിദ്യഭ്യാസ യോഗ്യത 

KSRTC-SWIFT ന്‍റെ പുതിയ Notification അനുസരിച്ച് ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


ഡ്രൈവര്‍ കം കണ്ടക്ടര്‍ ✔️ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി യിരിക്കണം .

✔️അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10 -ാം ക്ലാസ് പാസ്സായിരിക്കണം .

✔️മുപ്പതിൽ ( 30 ) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം .


എങ്ങനെ അപേക്ഷിക്കാം?

അപേക്ഷയോടൊപ്പം ലൈസൻസ് , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 2024 ജൂണ്‍ 30 മുൻപായി https://cmd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് .


  1. ഔദ്യോ​ഗിക വെബ്സൈറ്റായ https://kcmd.in/ സന്ദർശിക്കുക
  2. ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  3. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  4. അക്കൗണ്ട് സൈൻ അപ് ചെയ്യുക
  5. അപേക്ഷ പൂർത്തിയാക്കുക
  6. ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക