എട്ടാം ക്ലാസ് ഉള്ളവർക്ക് യൂണിവേഴ്സിറ്റി പ്യൂൺ ജോലി നേടാം
ചെന്നൈ ആസ്ഥാനമായുള്ള അണ്ണാ യൂണിവേഴ്സിറ്റിയിൽ പ്യൂൺ, പ്രൊഫഷണൽ അസിസ്റ്റന്റ്-II എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പ്യൂൺ തസ്തികയ്ക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ 2024 ജൂൺ 20 മുതൽ ജൂലൈ 1 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Notification
- ബോർഡ് Anna University
- ജോലി തരം Central Government
- ആകെ ഒഴിവുകൾ 01
- ജോലിസ്ഥലം ചെന്നൈ
- അപേക്ഷിക്കേണ്ട വിധം തപാൽ
- അപേക്ഷിക്കേണ്ട തീയതി 2024 ജൂൺ 20
- അവസാന തീയതി 2024 ജൂലൈ 1
Vacancy Details
പ്യൂൺ തസ്തികയിൽ 1 ഒഴിവും, പ്രൊഫഷണൽ അസിസ്റ്റന്റ്-II തസ്തികയിൽ 1 ഒഴിവും നിലവിലുണ്ട്.
Salary Details
പ്യൂൺ തസ്തികയ്ക്ക് പ്രതിദിനം 471 രൂപയും, പ്രൊഫഷണൽ അസിസ്റ്റന്റ്-II തസ്തികയ്ക്ക് പ്രതിദിനം 819 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ദിവസവേതനം.
Age Limit Details
പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
Qualification Details
പ്യൂൺ തസ്തികയ്ക്ക് എട്ടാം ക്ലാസ് പാസായിരിക്കണം. പ്രൊഫഷണൽ അസിസ്റ്റന്റ്-II തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിൽ MCA/ MBA/ MCom/ M.Sc ബിരുദം ആവശ്യമാണ്.
How To Apply Anna University Recruitment 2024?
- യോഗ്യരായ ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കണം.
- പൂരിപ്പിച്ച അപേക്ഷ The Director, Centre for Technology in Traditional Medicine, #218, Platinum Jubilee building, ACTech, Anna University, Chennai – 600 025 എന്ന വിലാസത്തിൽ അയയ്ക്കണം.
- അപേക്ഷയുടെ പകർപ്പ് dircttm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കും അയയ്ക്കണം.
- അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 1 ആണ്.
Join the conversation