പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് ആവാം
LD ക്ലര്‍ക്ക് ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നതിനായി യോഗ്യരായ യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.
വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്കാണ് ക്ലര്‍ക്ക് നിയമനം നടക്കുന്നതു
യോഗ്യത : പത്താം ക്ലാസ് വിജയം മലയാളം- ഇംഗ്ലീഷ് ടൈപ്പിങ് കമ്പ്യൂട്ടര്‍ പരിജ്ഞാനം,
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂലൈ 23ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.
സംശയങ്ങള്‍ക്ക്: 04936 282422
ഗവ.ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.
പ്രായം അമ്പത് വയസില്‍ താഴെ ആയിരിക്കണം, ഡിഎഎംഇ നല്കുന്ന ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം,പ്രവൃത്തി പരിചയം അഭിലഷണീയം. 2024 ജനുവരി ഒന്നിന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നേരിട്ടോ അറിയാം.
Join the conversation