പരീക്ഷ ഇല്ലാതെ വിവിധ ജില്ലകളിൽ ജോലി നേടാം, ഇന്റർവ്യൂ വഴി പോസ്റ്റൽ വഴി അപേക്ഷിക്കാം



ഡാറ്റാ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 

വിശദ വിവരങ്ങൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പാകെ അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്


ഗസ്റ്റ് ലക്ചർ നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ . ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. 

ഫോൺ 0497 2746175


റിസോഴ്സ് ടീച്ചർ ഒഴിവ്

സർക്കാർ പ്രൈമറി സ്ക്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിന് റിസോഴ്സ് ടീച്ചർമാരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 25ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. 

ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), അസാപ് സ്കിൽ ഡെവലെപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുളള ഡിപ്ലോമ എന്നീ യോഗ്യതയുളളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505469


മെക്കാനിക്ക് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. 

താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

യോഗ്യത-മോട്ടോർ മെക്കാനിക്ക് ട്രേഡിൽ എൻ സി വി ടി സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി എൻജിനുകളുടെ റിപ്പയർ, മെയ്ന്റനൻസ് എന്നിവയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, മറൈൻ ഫീൽഡിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 

പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - ദിവസം 803 രൂപ


വർക്ക്ഷോപ്പ് അസിസ്റ്റന്റ് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ വർക്ക്ഷോപ്പ് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

 യോഗ്യത-ഐടിഐ ട്രേഡിൽ (ഡീസൽ മെക്കാനിക്ക്/ഇലക്ട്രീഷ്യൻ/വെൽഡർ/ഫിറ്റർ) എന്നിവയിലുള്ള എൻ സി വി ടി സർട്ടിഫിക്കറ്റ്, ഐ.സി. എൻജിനുകൾ, വെസൽ നിർമ്മാണവും റിപ്പയറും അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തെ വർക്ക്ഷോപ്പ് പരിചയം. കഠിനമായ ജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത. പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). 

ശമ്പളം - ദിവസം 783 രൂപ.


പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് ഒഴിവ്

ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. 

യോഗ്യത - എസ് എസ് എൽ സി, പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വർഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ( പ്രൊഡക്ഷൻ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). പ്രായം - 18-41. 

ശമ്പളം - പ്രതിമാസം 15000 രൂപ