ഫീൽഡ് തലത്തിൽ കുടുംബശ്രീ പദ്ധതിയിൽ പ്രവർത്തിക്കാം

 


ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന  പദ്ധതിയിൽ ഫീൽഡ് തലത്തിൽ പ്രവർത്തിക്കാം പ്ലസ് ടു യോഗ്യതയുള്ള 45 വയസ്സിൽ താഴെ ഉള്ളവർക്ക് ജോലി അവസരം.

ഓഫീസില്‍ നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാൻ സാധിക്കും, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ഓരോ ജോലി വിവരങ്ങളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക,പരമാവധി ഷെയർ കൂടി ചെയ്യുക.

സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു.

ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്വിഇപി ) പദ്ധതിയിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. 

കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.


▪️കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. 

▪️ഹോണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. 

▪️ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.


എങ്ങനെ ജോലി നേടാം?

പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയല്‍ക്കൂട്ട അംഗത്വം തെളിയ്ക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.

 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 12  വൈകിട്ട് അഞ്ചു വരെ.