കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ ഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍



സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം


വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്കൂള്‍ വിദ്യാഭ്യാസം അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന ലഭിക്കും. പ്രായം: മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – 30 നും 45 നും മധ്യേ, സെക്യൂരിറ്റി സ്റ്റാഫ്- 30 നും 50 നും മധ്യേ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ‘വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505’ എന്ന വിലാസത്തിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 8281999059, 8714291005. അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.


ജില്ല മാനസികാരോഗ്യ പദ്ധതിയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു 12-ന്

ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡീ അഡിക്ഷന്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 12-ന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം.

യോഗ്യത: സൈക്യാട്രിസ്റ്റ്- എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷനും സൈക്യാട്രിയില്‍ പി.ജി/ഡിഗ്രി/ഡിപ്ലോമ

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളിജിയില്‍ എം.ഫില്‍/പി.ജി.ഡി.സി.പി, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍./പി.ജി.ഡി.എസ്.ഡബ്ല്യു.


സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബസ് ഡ്രൈവർ (ഹെവി) കം ക്ളീനർ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 10 വർഷത്തെ മുൻപരിചയവും, 30 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മുൻ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് , പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11 വ്യാഴം രാവിലെ പത്തിന് കോളജ് ആഫീസിൽ അഭിമുഖത്തിനായി എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 04862-232477,233250


ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന “സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.


ഗേള്‍സ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം

വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായ നിർഭയ സെല്ലിന് കീഴിലുള്ളതും രണ്ടത്താണി യുവത കൾച്ചറൽ ഓർഗനൈസേഷന്റെ മേൽനോട്ട ചുമതലയിലുള്ളതുമായ തവനൂർ എൻട്രി ഹോം ഫോർ ഗേൾസ്” എന്ന സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എല്ലാ തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. തസ്തികകളും യോഗ്യതകളും.


  • ഹോം മാനേജര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 22500 രൂപയാണ് വേതനം.
  • ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍. യോഗ്യത: എം.എസ്.ഡബ്ല്യു/ സൈക്കോളജി/ സോഷ്യോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം. പ്രതിമാസം 16,000 രൂപ.
  • കെയര്‍ടേക്കര്‍. യോഗ്യത: പ്ലസ്ടു. പ്രായം 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. 30-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 12,000 രൂപയാണ് വേതനം.
  • പാര്‍ട് ടൈം സൈക്കോളജിസ്റ്റ്. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രതിമാസം 12,000 രൂപയാണ് വേതനം.
  • കുക്ക്. യോഗ്യത: അ‍ഞ്ചാം ക്ലാസ്. പ്രായം 25 വയസ്സിന് മുകളില്‍. വേതനം പ്രതിമാസം 12,000 രൂപ.
  • പാര്‍ട് ടൈം ലീഗല്‍ കൗണ്‍സിലര്‍. യോഗ്യത: എല്‍.എല്‍.ബി. വേതനം പ്രതിമാസം 10,000 രൂപ.
  • സെക്യൂരിറ്റി. യോഗ്യത: എസ്.എസ്.എല്‍.സി, വേതനം പ്രതിമാസം 10,000 രൂപ.
  • ക്ലീനിങ് സ്റ്റാഫ്, യോഗ്യത: അ‍ഞ്ചാം ക്ലാസ്. പ്രായം 25 വയസ്സിന് മുകളില്‍. വേതനം പ്രതിമാസം 9,000 രൂപ.


പ്രവൃത്തി പരിചയമുള്ളവര്‍ക്ക് എല്ലാ തസ്തികകളിലും മുന്‍ഗണന ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നവര്‍ വെള്ള പേപ്പറിൽ ഫോട്ടോ സഹിതം തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകൾ, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം yuvathaculturalorganization@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ സെക്രട്ടറി, ശാന്തിഭവനം, പൂവന്‍ചിന, രണ്ടത്താണി പി.ഒ 676510 എന്ന വിലാസത്തിലോ ജൂലൈ 12 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446296126, 8891141277