സപ്ലൈകോയിൽ വീണ്ടും ജോലി അവസരം | Supplyco Career
കേരള സർക്കാരിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിന് ACS ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 73,600 രൂപ ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 25 ആണ്. കൂടുതൽ വിവരങ്ങൾക്കായി ദയവായി മുഴുവൻ ജോലി വിജ്ഞാപനം വായിക്കുക.
ജോലി ഒഴിവുകള്‍
- കമ്പനി സെക്രട്ടറി 1
ശമ്പളം
- കമ്പനി സെക്രട്ടറി ₹73,600
പ്രായപരിധി
- 45 വയസ്സ്
വിദ്യഭ്യാസ യോഗ്യത
- ACS 10 വർഷത്തെ പ്രവൃത്തി പരിചയം
എങ്ങനെ അപേക്ഷിക്കാം?
യോഗ്യരായ ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത CV, അനുഭവ സാക്ഷ്യപത്രം എന്നിവ admnsupplyco@gmail.com എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃക സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Join the conversation