5500 ൽ കൂടുതൽ ഒഴിവുകളുമായി നിയുകതി മെഗാ ജോബ് ഫയർ 2024
പ്രയുക്തി 2024' മിനി തൊഴില്‍ മേള ഓഗസ്റ്റ് 24-ന്
ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി തൊഴില്‍ മേള 'പ്രയുക്തി 2024' ഓഗസ്റ്റ് 24-ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും. പതിനഞ്ചില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, എച്ച്.ആര്‍, ഐ.ടി എഡ്യൂക്കേഷന്‍, ഓട്ടോമോബൈല്‍സ് വിഭാഗങ്ങളിലുള്ള തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ ഐ.ടി.ഐ. അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാനായി എന്‍.സി.എസ് പോര്‍ട്ടലില്‍ (https://rb.gy/jhz9f9, www.ncs.gov.in.) രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കുന്ന എന്‍.സി.എസ് ഐഡിയും അഞ്ച് ബയോഡേറ്റയുമായാണ് എത്തേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. വിവരങ്ങള്‍ക്ക് 0477-2230624, 04772230624, 8304057735.
വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ ഏഴിന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകര്‍ക്കും ഉദ്യോഗാർഥികൾക്കുമാണ് പങ്കെടുക്കാനാവുക.തൊഴിൽ മേളയിൽ ഐ ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ഓഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.
നിയുക്തി മെഗാ ജോബ് ഫെയർ എറണകുളം ജില്ലയിൽ 31 ന്
നാഷണൽ എംപ്ലോമെന്റ് സർവീസ് (കേരള) വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിലെ നിയുക്തി മെഗാ ജോബ് ഫെയർ ' കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ വെച്ച് നടത്തുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 31 ന് 5000 ലധികം ഒഴിവുകളിലേക്കാണ് "നിയുക്തി മെഗാ ജോബ് ഫെയർ" നടത്തുന്നുന്നത്.
പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലയിൽ നിന്നും അല്ലാതെയുമായി ഐ.റ്റി. ടെക്‌നിക്കൽ, സെയിൽസ്, ഓട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്‌റ്, അഡ്വെർടൈസിംഗ്. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ റീട്ടേയിലേഴ്‌സ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്കായി നൂറിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നുണ്ട്.
ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന് എംപ്ലോയ്‌മെന്റ വകുപ്പിന്റെ www.jobfest.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 0484-2422452, 0484-2422458, 9446025780, 8301040684 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.
തിരുവനതപുരം തൊഴിൽമേള സെപ്റ്റംബർ 7 ന്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തൊഴിൽമേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും.
പത്താം ക്ലാസ്, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അവസരം. രെജിസ്ട്രേഷൻ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 8921916220, 8304057735, 7012212473 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Join the conversation